നികുതിരഹിത വർക്ക് ഫ്രം ഹോം അലവൻസ്; കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള നിക്ഷേപത്തിൽ നികുതിയിളവ്; ബജറ്റിൽ ശമ്പളക്കാർ പ്രതീക്ഷിക്കുന്നത്

2022ലെ കേന്ദ്ര ബജറ്റ് (Union Budget) അവതരണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ (Standard deduction) വര്‍ദ്ധനവ്, ആദായ നികുതി (Income Tax) ഇളവ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സേവിംഗ്‌സിന് ലഭിക്കുന്ന നികുതി ഇളവ് എന്നിങ്ങനെ ശമ്പള വിഭാഗക്കാര്‍ നിര്‍മല സീതാരാമന്റെ (Nirmala Sitharaman) 2022ലെ കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ നിരവധിയാണ്.

Jan 25, 2022 - 18:37
 0

2022ലെ കേന്ദ്ര ബജറ്റ് (Union Budget) അവതരണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ (Standard deduction) വര്‍ദ്ധനവ്, ആദായ നികുതി (Income Tax) ഇളവ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സേവിംഗ്‌സിന് ലഭിക്കുന്ന നികുതി ഇളവ് എന്നിങ്ങനെ ശമ്പള വിഭാഗക്കാര്‍ നിര്‍മല സീതാരാമന്റെ (Nirmala Sitharaman) 2022ലെ കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ നിരവധിയാണ്.

നികുതിരഹിത വര്‍ക്ക് ഫ്രം ഹോം അലവന്‍സ്

''2022ലെ ബജറ്റ് ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം (Work From Home) അലവന്‍സ് നികുതി രഹിതമാക്കിയേക്കാം. ഇത്തരം ഇളവുകള്‍ അനുവദിക്കുന്നത് ശമ്പളക്കാരുടെ ടേക്ക് ഹോം സാലറി വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് രാജ്യത്ത് സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആവശ്യകത വര്‍ദ്ധിപ്പിക്കും. ഈ സാമ്പത്തിക വര്‍ഷം നേരിട്ടുള്ള നികുതി പിരിവ് ഉയര്‍ന്നതിനാല്‍, നികുതിയിളവ് പരിധികള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ശമ്പള വരുമാനമുള്ളവര്‍ക്ക് ലഭ്യമായ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഉയര്‍ത്തിയേക്കാം. നിലവില്‍ 50,000 രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി. എല്ലാ വര്‍ഷവും പണപ്പെരുപ്പം കണക്കിലെടുത്ത് ഇത് ക്രമീകരിക്കാറുണ്ട്,' ക്ലിയര്‍ സ്ഥാപകനും സിഇഒയുമായ അര്‍ച്ചിത് ഗുപ്ത വ്യക്തമാക്കിയതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ദ്ധനവ്

ശമ്പളക്കാരായ വ്യക്തികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും, മൊത്ത ശമ്പള വരുമാനത്തില്‍ നിന്ന് അനുവദിച്ചിട്ടുള്ള കിഴിവാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍. ഈ കിഴിവ് വ്യക്തികളുടെ നികുതി വിധേയമായ ശമ്പള വരുമാനം കുറയ്ക്കുകയും നികുതി ഭാരം കുറയ്ക്കുകയും ചെയ്യുന്നു. 2005-06 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നീക്കം ചെയ്തിരുന്നെങ്കിലും 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ ശമ്പളക്കാരായ നികുതിദായകര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയായി പുനരാരംഭിച്ചു. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ കിഴിവ് പരിധി 50,000 രൂപയായി ഉയര്‍ത്തി.

''വര്‍ഷങ്ങളായുള്ള പണപ്പെരുപ്പവും നിലവിലെ ജീവിതച്ചെലവും കണക്കിലെടുക്കുമ്പോള്‍, കിഴിവ് തുക താരതമ്യേന കുറവാണ്. കോവിഡ് -19 പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം വര്‍ദ്ധിച്ചു വരുന്ന മെഡിക്കല്‍ ചെലവുകളും ഫര്‍ണിച്ചര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ വര്‍ക്ക് ഫ്രം ഹോം ചെലവുകളും ഗാര്‍ഹിക ചെലവുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍, നിലവിലെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000 രൂപയില്‍ നിന്ന് കുറഞ്ഞത് 75,000 രൂപയെങ്കിലും ആയി ഉയര്‍ത്തണം'' ഫിന്‍കോര്‍പിറ്റ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും സഹ സ്ഥാപകനുമായ ലോകേഷ് ആചാര്യ ആവശ്യപ്പെട്ടു.

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള സേവിംഗ്‌സിന് കിഴിവ്

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള സേവിംഗ്‌സ് മിക്കവരുടെയും പ്രധാന സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണ്. മിക്ക ആളുകളും തങ്ങളുടെ ശമ്പളത്തിന്റെ ഒരു ശതമാനം ഇതിനായി നീക്കിവയ്ക്കാറുമുണ്ട്.

''പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സുകന്യ സമൃദ്ധി യോജന ഒഴികെ, ഇത്തരം നിക്ഷേപങ്ങള്‍ക്ക് നിലവില്‍ പ്രത്യേക കിഴിവുകളോ ഇളവുകളോ ഇല്ല. സെക്ഷന്‍ 80C പരിധിക്കുള്ളിലുള്ള പ്രതിവര്‍ഷം 1.5 ലക്ഷം രൂപയുടെ നികുതി ആനുകൂല്യങ്ങള്‍ വളരെ കുറവാണ്. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കുള്ള സേവിംഗ്‌സിന് കുറഞ്ഞത് 1.5 ലക്ഷം രൂപയുടെ പ്രത്യേക കിഴിവ് ഏര്‍പ്പെടുത്തുന്നത് സ്വാഗതാര്‍ഹമാണ്. വിദ്യാഭ്യാസച്ചെലവുകള്‍ക്കുള്ള കിഴിവ് (ട്യൂഷന്‍ ചെലവുകള്‍ ഉള്‍പ്പെടെ) സെക്ഷന്‍ 80Cയ്ക്ക് കീഴില്‍ നിന്ന് മാറ്റുകയും പ്രത്യേക കിഴിവ് പരിഗണിക്കുകയും ചെയ്യാം. ചുരുക്കത്തില്‍, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും വിദ്യാഭ്യാസച്ചെലവുകള്‍ക്കായുള്ള അധിക കിഴിവുകളും വര്‍ദ്ധിപ്പിച്ചാല്‍ നികുതി ഇളവ് വഴി ഭാവി ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സമ്പാദ്യം വര്‍ദ്ധിപ്പിക്കാം' ഫിന്‍കോര്‍പിറ്റ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ ലോകേഷ് ആചാര്യ പറയുന്നു.

നികുതി സ്ലാബ് പരിഷ്‌കരണം

''ശമ്പളക്കാരായ മിക്ക നികുതദായകരും ആഗ്രഹിക്കുന്ന കാര്യമാണ് നികുതി സ്ലാബുകളുടെ പരിഷ്‌കരണം. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നികുതി നിരക്കുകളിലെ ഇളവ് ആശ്വാസകരമായിരിക്കും. മഹാമാരിയെ തുടര്‍ന്ന് ജീവിതച്ചെലവ് വര്‍ദ്ധിച്ചതിനാല്‍ ഇത്തരം നികുതി ഇളവുകള്‍ നികുതിദായകര്‍ പ്രതീക്ഷിക്കും. ഹെല്‍ത്ത് കെയര്‍ ചെലവുകള്‍ക്കും ഇന്‍ഷുറന്‍സുകള്‍ക്കും വേണ്ടി വരുന്ന ചെലവുകള്‍ക്ക് നികുതി ഇളവുകള്‍ വളരെ പ്രയോജനപ്രദമായിരിക്കും' ഫിസ്ഡം റിസര്‍ച്ച് ഹെഡ് നീരവ് കര്‍ക്കേര പറയുന്നു.

നികുതി നിരക്ക് 30% ല്‍ നിന്ന് 25% ആയി കുറയ്ക്കുക

''ബജറ്റ് അവതരണം അടുത്തിരിക്കെ എല്ലാ മേഖലകളിലും ബജറ്റ് പ്രതീക്ഷകള്‍ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ശമ്പളക്കാര്‍ക്കിടയിലും ഇത്തരം ചര്‍ച്ചകള്‍ സജീവമാണ് 'പ്രതിവര്‍ഷം 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ള വ്യക്തികളുടെ നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കുക എന്നതാണ് ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ പ്രതീക്ഷിക്കുന്ന പ്രഖ്യാപനം. നിലവിലെ ഉയര്‍ന്ന ജീവിതച്ചെലവ് നേരിടാന്‍ ഈ കിഴിവുകളും ഇളവും സഹായകമാകുമെന്ന് ശമ്പളക്കാര്‍ പ്രതീക്ഷിക്കുന്നു'' എസ്എജി ഇന്‍ഫോടെക്കിന്റെ എംഡി അമിത് ഗുപ്ത പറയുന്നു.

വര്‍ക്ക് ഫ്രം ഹോം

''കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് എവിടെ നിന്നും ജോലി ചെയ്യാന്‍ സാധിക്കുന്ന വര്‍ക്ക് ഫ്രം ഹോം രീതി തിരഞ്ഞെടുക്കേണ്ടതായി വന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അധിക ചിലവുകള്‍, അതായത് വൈദ്യുതി ചെലവുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ചെലവുകള്‍, ഓഫീസ് ഫര്‍ണിച്ചര്‍ ചെലവുകള്‍ എന്നിവയ്ക്കായി ഒരു സാമ്പത്തിക വര്‍ഷം 50,000 രൂപ വരെ നല്‍കാം. കൂടാതെ പ്രതിമാസം 5000 രൂപ അല്ലെങ്കില്‍ പ്രതിവര്‍ഷം 6,000 രൂപ വരെയുള്ള ചെലവുകള്‍ സെക്ഷന്‍ 80സിയില്‍ ഉള്‍പ്പെടുത്തി നികുതിയിളവ് ലഭിക്കാവുന്ന ചെലവുകളായി അനുവദിക്കാം' ക്വെസ് കോര്‍പ്പറേഷന്‍, വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് പ്രസിഡന്റ് ലോഹിത് ഭാട്ടിയ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow