തൃക്കാക്കരയിൽ കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ; നടപടി യുഡിഎഫ് ഏജന്റിന്റെ പരാതിയിൽ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-Election) കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ടു ചെയ്യാൻ ശ്രമിക്കവെയാണ് പിടിയിലായത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-Election) കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ടു ചെയ്യാൻ ശ്രമിക്കവെയാണ് പിടിയിലായത്.
ബൂത്തിലെ ടി എം സഞ്ജു എന്നയാളുടെ പേരിൽ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനാണ് പൊലീസിന്റെ പിടിയിലായത്. യുഡിഎഫ് ബൂ ത്ത് ഏജന്റ് പരാതിപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രിസൈഡിങ് ഓഫിസറുടെ റിപ്പോർട്ട് കിട്ടിയശേഷം തുടർ നടപടിയെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?