ഹെൽമറ്റ് വെറുതെ ഇട്ടാൽ പോര, ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; 2000 രൂപ വരെ പിഴ; വിശദാംശങ്ങൾ അറിയാം

May 22, 2022 - 01:22
 0

രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. അപകടങ്ങൾ കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ 1998ലെ മോട്ടോർ വാഹന വകുപ്പ് നിയമം (Motor Vehicles Act 1998) ഭേദഗതി ചെയ്തിരിക്കുകയാണ്. ഇനി മുതൽ കൃത്യമായി ഹെൽമറ്റ് (Helmet) ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരിൽ (Two Wheeler Rider) നിന്ന് 2000 രൂപ വരെ പിഴ ഈടാക്കും. വെറുതെ ഹെൽമറ്റ് തലയിൽ വെച്ചാൽ മാത്രം പോര. അപകടം പറ്റിയാൽ രക്ഷപെടണമെന്ന ജാഗ്രതയോടെ വൃത്തിയായി ധരിക്കാൻ തന്നെയാണ് നിർദ്ദേശം.

വാഹനമോടിക്കുന്നയാൾ ഹെൽമറ്റ് ഇടുകയും അതിൻെറ ബക്കിൾ ഇടുകയും ചെയ്തിട്ടില്ലെങ്കിൽ 1000 രൂപയാണ് പിഴ ഈടാക്കുക. അംഗീകാരമുള്ള ബിഐഎസ് (Bureau Of Indian Standards) മുദ്രയില്ലാത്ത ഹെൽമറ്റ് ധരിച്ചാലും പിഴ ലഭിക്കും. ആയിരം രൂപയാണ് പിഴ ഈടാക്കുക. ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് മറികടന്ന് പോയാൽ 2000 രൂപയാണ് പിഴശിക്ഷ. ഹെൽമറ്റ് ഇട്ടാലും ഇത്തരം പിഴയിൽ നിന്ന് മാറി നിൽക്കാൻ സാധിക്കില്ല.

ഓരോ രാജ്യത്തും നിയമങ്ങളിൽ മാറ്റം

ലോകത്ത് ഓരോ രാജ്യത്തും ഡ്രൈവിംഗ് നിയമങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകും. വാഹനഗതാഗതം അപകടരഹിതവും സുഗമവുമാക്കാനാണ് ഓരോ രാജ്യങ്ങളും തങ്ങളുടേതായ ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. അതിര്‍ത്തികള്‍ മാറുന്നതിനനുസരിച്ച് ട്രാഫിക് നിയമങ്ങൾക്കും ഡ്രൈവിംഗ് രീതികള്‍ക്കും മാറ്റങ്ങളുണ്ടാകുന്നു.

റോഡിന്റെ ഏത് വശത്തുകൂടി വാഹനം ഓടിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമത്തിലും രാജ്യങ്ങൾക്കിടയിൽ മാറ്റം കാണാം. ചില രാജ്യങ്ങളില്‍ ആളുകള്‍ റോഡിന്റെ വലതു വശത്തു കൂടിയും മറ്റു ചില രാജ്യങ്ങളില്‍ പാതയുടെ ഇടതുവശത്തു കൂടിയുമാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. ഇന്ത്യയില്‍ നമ്മൾ വാഹനം ഓടിക്കുന്നത് റോഡിന്റെ ഇടതുവശത്തോട് ചേര്‍ന്നായിരിക്കും.

ജര്‍മ്മനിയിലെ ആളുകള്‍ റോഡിന്റെ വലതുവശത്തുകൂടിയാണ് വാഹനമോടിക്കുന്നത്. ലോകമെമ്പാടുമുള്ള ഭൂരിഭാഗം രാജ്യങ്ങളിലെയും ആളുകള്‍ വലതുവശത്തുകൂടി വാഹനമോടിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഏകദേശം 70 രാജ്യങ്ങളില്‍ ഇടതുവശത്ത് കൂടി വാഹനം ഓടിക്കുന്ന ഡ്രൈവിംഗ് നിയമങ്ങൾ നിലവിലുണ്ട്. ഇന്ത്യയെക്കൂടാതെ സൈപ്രസ്, ഹോങ്കോംഗ്, ഇന്തോനേഷ്യ, ഭൂട്ടാന്‍, അയര്‍ലന്‍ഡ്, ജപ്പാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ആളുകള്‍ ഇടതുവശം ചേര്‍ന്നാണ് വാഹനമോടിക്കുന്നത്.

ഇടതുവശം ചേര്‍ന്നുള്ള ഡ്രൈവിംഗ് ആരംഭിച്ചത് റോമാക്കാര്‍ ആണെന്നതാണ് പ്രചാരത്തിലുള്ള ഒരു വിശ്വാസം. യുദ്ധസമയത്ത് ആയുധം വലതു കൈയിൽ പിടിക്കുന്നതു കൊണ്ട് അവര്‍ ഇടത് കൈ കൊണ്ടാണ് കുതിരകളെ നിയന്ത്രിച്ചിരുന്നത്. പിന്നീട്, ആ ശീലം യൂറോപ്പിലേക്ക് കടന്നു. ക്രമേണ അത് ബ്രിട്ടീഷ് ട്രാഫിക് നിയമ പുസ്തകത്തിൽ ഇടത് വശത്തു കൂടിയുള്ള ഡ്രൈവിങ് എന്ന നിയമത്തിലേക്ക് നയിച്ചു. ഇന്ത്യ പോലെ ബ്രിട്ടീഷുകാർക്ക് അധികാരമുള്ള എല്ലാ രാജ്യങ്ങളിലും ഇടത് വശത്ത് കൂടിയുള്ള ഡ്രൈവിംഗ് പ്രചരിപ്പിക്കുകയും ചെയ്തു.

വലതുവശത്തു കൂടിയുള്ള ഡ്രൈവിംഗിന്റെ ചരിത്രം ആരംഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. യുഎസിലെ കുതിരകൾ വലിക്കുന്ന ചരക്ക് വണ്ടികള്‍ ഇടത് വശത്തുകൂടിയാണ് പോയിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കാര്‍ ഡ്രൈവര്‍മാര്‍ റോഡിന്റെ വലത്തുവശത്തേക്ക് മാറി. ഇത് പിന്നീടുള്ള തലമുറകള്‍ പിന്തുടരുകയും ഒടുവിൽ അത് നിയമാവുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow