Food Poison | തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; മീനില്‍ പുഴുവിനെ കണ്ടെത്തി; നാലുപേര്‍ ആശുപത്രിയില്‍

May 8, 2022 - 23:32
 0

കല്ലറയില്‍ മീന്‍(Fish) കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ നാലു പേര്‍ ആശുപത്രിയില്‍(Hospitalised). കല്ലറ പഴയചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്(Food Poison). ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് എഴുമണിയോടെ ഇവിടെ നിന്നും മറ്റൊരാള്‍ വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയത്. പൊലീസും റവന്യു ഉദ്യോഗസ്ഥരും എത്തി സാമ്പിള്‍ ശേഖരിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം വയറുവേദന അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ നാല് പേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു കടയില്‍ നിന്ന് വാങ്ങിയത്.

പഴകിയ മീനാണ് കഴിഞ്ഞ ദിവസവും ലഭിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍. ആരോഗ്യവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ ഈ കട കേന്ദ്രീകരിച്ച് നടക്കുമെന്നാണ് വിവരം.

അതേസമയം കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ 200 കിലോ പഴകിയ മല്‍സ്യം പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് എത്തിച്ച ഉപയോഗശൂന്യമായ മല്‍സ്യമാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ്, കാസര്‍ഗോഡ് നഗരസഭ എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

ശീതികരിച്ച വാഹനത്തില്‍ കൊണ്ടുവന്ന 50 ബോക്‌സുകളില്‍ എട്ട് ബോക്‌സ് മല്‍സ്യമാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇതില്‍ കൂടുതലും മത്തിയാണ്. ഉപയോഗശൂന്യമായ മല്‍സ്യം വിപണനത്തിന് എത്തിച്ചതിന് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മത്സ്യത്തിലെ മായം കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow