AN Radhakrishnan | തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥി

തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. ബിജെപി സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് യുഡിഎഫും എൽഡിഎഫും പരസ്പരം ആയുധമാക്കിയിരുന്നു

May 9, 2022 - 02:10
 0
AN Radhakrishnan | തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എൻ രാധാകൃഷ്ണനെ തീരുമാനിച്ചു. കേന്ദ്രനേതൃത്വം വാർത്താകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഒഡീഷയിലെ ബ്രാജരാജ്നഗറിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാധാറാണി പാണ്ഡയെ സ്ഥാനാർഥിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. ബിജെപി സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് യുഡിഎഫും എൽഡിഎഫും പരസ്പരം ആയുധമാക്കിയിരുന്നു. അതിനിടെയാണ് എ എൻ രാധാകൃഷ്ണനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസും, എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും ഇതിനോടകം പ്രചരണരംഗത്ത് സജീവമായി കഴിഞ്ഞു.

പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര(Thrikkakara) നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്(Byelection ) മെയ് 31ന് നടക്കും. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും.

ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു സംസ്ഥാനത്ത് നിന്നുള്ള ആവശ്യം.യുഡിഎഫിന് വലിയ മേല്‍ക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

തൃക്കാക്കരയില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത. എല്‍ഡിഎഫും യുഡിഎഫും ഇതിനോടകം പ്രചരണരംഗത്ത് സജീവമാണ്. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസ് സ്ഥാനാർഥിയായി എത്തിയതോടെ യുഡിഎഫ് ക്യാംപ് ആവേശത്തിലാണ്. അതേസമയം അപ്രതീക്ഷിത സ്ഥാനാർഥിയായി ലിസി ആശുപത്രിയിലെഹൃദ്രോഗ വിദഗ്ദ്ധനായ ഡോക്ടർ ജോ ജോസഫിനെ സ്ഥാനാർഥിയാക്കി രംഗത്തിറക്കിയതോടെ പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളിലാണ് എൽഡിഎഫ് കണ്ണുവെച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow