ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ഫിലിപ്പ് കുട്ടീഞ്ഞോ പുറത്ത്
ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. നെയ്‌മറും ജെസ്യൂസും ഡാനി ആൽവ്സും തിയാഗോ സിൽവയും 26 അംഗ ടീമിൽ ഇടംപിടിച്ചു. പരിക്കേറ്റ ഫിലിപ്പ് കുട്ടീഞ്ഞോ ടീമിൽ ഇടം നേടിയില്ല. Brazil squad announced for world cup football
ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. നെയ്‌മറും ജെസ്യൂസും ഡാനി ആൽവ്സും തിയാഗോ സിൽവയും 26 അംഗ ടീമിൽ ഇടംപിടിച്ചു. പരിക്കേറ്റ ഫിലിപ്പ് കുട്ടീഞ്ഞോ ടീമിൽ ഇടം നേടിയില്ല.
വിനീഷ്യസും കാസിമിറോയും അലക്സ് സാൻട്രോ, ഡാനിലോ, ബ്രമർ, മാർക്വിഞ്ഞോസ്, എവർട്ടൺ റിബെയ്റോ, ഫാബിഞ്ഞോ, ഫ്രെഡ് എന്നിവരും ടീമിലുണ്ട്. മുന്നേറ്റനിരയിൽ ആന്റണി, ഗബ്രിയേൽ ജെസ്യൂസ്, ഗബ്രിയേൽ മാർട്ടിനെല്ലി, പെഡ്രോ, റാഫീഞ്ഞ, റിച്ചാലിസൺ, റോഡ്രിഗോ എന്നിവരുമുണ്ട്.
ലോകകപ്പിൽ ആദ്യമായി മത്സരിക്കുന്ന 16 താരങ്ങളെ ഉൾപ്പെടുത്തിയാണ് മുഖ്യ പരിശീലകൻ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്.
ഗോൾകീപ്പർമാർ: അലിസൺ - ലിവർപൂൾ (ENG), എഡേഴ്‌സൺ - മാഞ്ചസ്റ്റർ സിറ്റി (ENG), വെവർട്ടൺ - പാൽമേറാസ് (BRA)
ഡിഫൻഡർമാർ: അലക്‌സ് സാൻഡ്രോ - യുവന്റസ് (ഐടിഎ), അലക്‌സ് ടെല്ലെസ് - സെവില്ലെ (ഇഎസ്‌പി), ഡാനി ആൽവ്‌സ് - പുമാസ് (എംഇഎക്‌സ്), ഡാനിലോ - യുവന്റസ് (ഐടിഎ), ബ്രെമർ - യുവന്റസ് (ഐടിഎ), എഡർ മിലിറ്റാവോ - റയൽ മാഡ്രിഡ് (ഇഎസ്‌പി), മാർക്വിനോസ് - പാരീസ് സെന്റ് ജെർമെയ്ൻ (FRA), തിയാഗോ സിൽവ - ചെൽസി (ENG)
മിഡ്ഫീൽഡർമാർ: ബ്രൂണോ ഗ്വിമാരേസ് - ന്യൂകാസിൽ, കാസെമിറോ - മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ റിബെയ്‌റോ - ഫ്ലെമെംഗോ, ഫാബിഞ്ഞോ - ലിവർപൂൾ, ഫ്രെഡ് - മാഞ്ചസ്റ്റർ യുണൈറ്റഡ്, ലൂക്കാസ് പാക്വെറ്റ - വെസ്റ്റ് ഹാം യുണൈറ്റഡ്
ഫോർവേഡ്സ്: ആന്റണി - മാഞ്ചസ്റ്റർ യുണൈറ്റഡ് (ENG), ഗബ്രിയേൽ ജീസസ് - ആഴ്സണൽ (ENG), ഗബ്രിയേൽ മാർട്ടിനെല്ലി - ആഴ്സണൽ (ENG), നെയ്മർ ജൂനിയർ. പാരീസ് സെന്റ് ജെർമെയ്ൻ (FRA), പെഡ്രോ - ഫ്ലെമെംഗോ (BRA), റാഫിൻഹ - ബാഴ്സലോണ (ESP), റിച്ചാർലിസൺ - ടോട്ടൻഹാം (ENG), റോഡ്രിഗോ - റയൽ മാഡ്രിഡ് (ESP), വിനീഷ്യസ് ജൂനിയർ - റിയൽ മാഡ്രിഡ് (ESP). - റയൽ മാഡ്രിഡ് (ESP).
നവംബര്‍ 24നാണ് ഗ്രൂപ്പ് ജിയിൽ ഉൾപ്പെട്ട ബ്രസീലിന്റെ ആദ്യ പോരാട്ടം. സെര്‍ബിയ ആണ് ആദ്യ എതിരാളികള്‍. നവംബര്‍ 28ന് സ്വിസ് ടീമുമായും ഡിസംബര്‍ മൂന്നിന് കാമറൂണുമായും ഏറ്റുമുട്ടും.
What's Your Reaction?