ജനുവരി അവസാനത്തോടെ രാജ്യത്ത് കോവിഡ് കേസുകൾ കൂടും; പ്രതിദിന കേസുകൾ 10 ലക്ഷം വരെ ആയേക്കുമെന്ന് മുന്നറിയിപ്പ്
ഇന്ത്യയിൽ ഒമിക്രോൺ ( Omicron) വകഭേദം മൂലമുണ്ടായ കോവിഡ് മൂന്നാം തരംഗം (Covid Third Wave)ജനുവരി അവസാനത്തോടെ കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. IISc-ISI നടത്തിയ പഠനത്തിലാണ് മുന്നറിയിപ്പ്.
ഇന്ത്യയിൽ ഒമിക്രോൺ ( Omicron) വകഭേദം മൂലമുണ്ടായ കോവിഡ് മൂന്നാം തരംഗം (Covid Third Wave)ജനുവരി അവസാനത്തോടെ കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. IISc-ISI നടത്തിയ പഠനത്തിലാണ് മുന്നറിയിപ്പ്. ജനുവരി അവാസാനവും ഫെബ്രുവരിയിലും മൂന്നാം തരംഗം രൂക്ഷമാകും. പ്രതിദിനം പത്ത് ലക്ഷം കേസുകൾ വരെയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഒമിക്രോൺ പകർച്ചാ നിരക്കിനെ അടിസ്ഥാനപ്പെടുത്തി പ്രൊഫസർ ശിവ അത്രേയ, പ്രൊഫസർ രാജേഷ് സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുക ജനുവരിയിലെ അവസാന ആഴ്ച്ചയായിരിക്കുമെന്നും ഫെബ്രുവരി ആദ്യ ആഴ്ച്ചയിൽ അതിന്റെ സ്വാധീനമുണ്ടാകുമെന്നുമാണ് പഠനത്തിൽ പറയുന്നത്. ഓരോ സംസ്ഥാനങ്ങളിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ മൂന്നാം തരംഗം രൂക്ഷമാകുക ജനുവരി പകുതി മുതൽ ഫെബ്രുവരി പകുതി വരെ ആയിരിക്കും.
What's Your Reaction?