അബുദാബിയിലെ ആക്രമണം; യുഎഇക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക രാജ്യങ്ങള്‍
അബുദാബിയില്‍ രണ്ടിടങ്ങളിലായി സ്‌ഫോടനം നടന്നതിന് പിന്നാലെ യുഎഇക്ക് പിന്തുണ പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്‍ ഹൂതി വിമതര്‍ ഏറ്റെടുത്തതായി യുഎഇ വിദേശകാര്യ അന്തരാഷ്ട്ര സഹകരണ മന്ത്രാലയം (UAE Ministry of Foreign Affairs and International Cooperation) അറിയിച്ചിരുന്നു.
അബുദാബിയില്‍ രണ്ടിടങ്ങളിലായി സ്‌ഫോടനം നടന്നതിന് പിന്നാലെ യുഎഇക്ക് പിന്തുണ പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്‍ ഹൂതി വിമതര്‍ ഏറ്റെടുത്തതായി യുഎഇ വിദേശകാര്യ അന്തരാഷ്ട്ര സഹകരണ മന്ത്രാലയം (UAE Ministry of Foreign Affairs and International Cooperation) അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിന്തുണ അറിയിച്ചും അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ രംഗത്തെത്തിയത്.
യുഎഇക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച അമേരിക്ക, രാജ്യത്തിന് നേരെയുള്ള എല്ലാ ഭീഷണികളെയും ചെറുക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിന്‍കെന്‍, യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ഫോണില്‍ സംസാരിച്ചു.
സാധാരണ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ എല്ലാ അന്താരാഷ്ട്ര - മനുഷ്യാവകാശ നിയമങ്ങളും ലംഘിച്ചുള്ളവയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുണ്ടെറസ് അഭിപ്രായപ്പെട്ടു. യുഎഇക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും ആക്രമണത്തിന്റെ പ്രത്യാഘാതത്തിനും അവരെ ഉത്തരവാദികളാക്കാന്‍ യുഎഇയുമായും അന്താരാഷ്ട്ര സഹകാരികളുമായും ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിക്കുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു.
What's Your Reaction?