മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴിലാളികൾ കടലിലേക്ക് വീണു

മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴിലാളികൾ കടലിലേക്ക് വീണു. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. 11 പേരെയും ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Jul 8, 2024 - 09:42
 0

പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് പുലര്‍ച്ചെ അപകടത്തിൽപ്പെട്ടത്. വള്ളത്തിലെ വലകൾ കടലിലേക്ക് പോയതിനെ തുടർന്ന് അത് എടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

ബാക്കിയുള്ളവരെയും രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലില്‍ വീണ 11 പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മറ്റൊരു ബോട്ടും അപകടത്തിൽപ്പെട്ടിരുന്നു. തൊഴിലാളികൾ നീന്തി കയറി. അവർ അതേ ബോട്ടിൽ മത്സ്യ ബന്ധനത്തിന് പോവുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow