Antony Varghese | വാങ്ങിയ പണം തിരികെ നൽകി, പെങ്ങളുടെ കല്യാണത്തെക്കുറിച്ച് പറഞ്ഞത് കുടുംബത്തെ വേദനിപ്പിച്ചു
ആന്റണി വർഗീസ് 10 ലക്ഷം വാങ്ങി സിനിമയിൽ നിന്നും പിന്മാറി ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്ന ജൂഡ് ആന്റണിയുടെ പരാമർശത്തിന് ആന്റണി വർഗീസിന്റെ പ്രതികരണം. തന്റെ ഭാഗത്തു ന്യായമുളളതുകൊണ്ടാണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. ജൂഡിന് തന്നെക്കുറിച്ച് എന്തും എവിടെയും പറയാം.
അനിയത്തിയുടെ കല്യാണം പണം വാങ്ങിയാണ് നടത്തിയത് എന്ന് പരാമർശിച്ചു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു. അവർക്കു പുറത്തിറങ്ങാൻ നാണക്കേടാവും. ജൂഡ് നടത്തിയത് വ്യക്തിഹത്യയാണ്. നിങ്ങൾ ആണെങ്കിൽ എങ്ങനെ പ്രതികരിക്കും? അതിൽ വ്യക്തത വരുത്തണം. പരാമർശം വന്നതില്പിന്നെ വീട്ടുകാർ വീടിനു പുറത്തിറങ്ങിയിട്ടില്ല.
വാങ്ങിയ പണം തിരികെ നൽകി എന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ് നിരത്തി ആന്റണി വാദിച്ചു. അനുജത്തിയുടെ വിവാഹത്തിനും പണം തിരിച്ചു കൊടുത്തതും തമ്മിൽ ഒരു വർഷത്തോളം ഇടവേളയുണ്ട്. അത് കഴിഞ്ഞാണ് അനിയത്തിയുടെ വിവാഹം നടന്നത്. സംഭവം നടന്നു മൂന്നു വര്ഷം കഴിഞ്ഞാണ് ഈ പ്രതികരണം ഉണ്ടാവുന്നത് എന്ന് ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞു.
കഥ കേട്ട് ഇഷ്‌ടപ്പെട്ടതും അഡ്വാൻസ് ലഭിച്ചു. ജൂഡിന്റെ സിനിമകൾ ഇഷ്‌ടമായതും ഒരു കാരണമാണ്. സ്വന്തം നാട്ടുകാരനാണ്. പുള്ളി ഒരിക്കലും ചതിക്കില്ല എന്ന് വിശ്വാസം ഉണ്ടായിരുന്നു. സ്ക്രിപ്റ്റ് വായിച്ച് എന്റെ കൺഫ്യൂഷനുകൾ പറഞ്ഞു. അതിൽ വ്യക്തത വരുത്തിയില്ല.
അന്നും ഇന്നും താൻ ജൂഡ് ആന്റണിയുടെ ഫാൻ ആണ്. സ്വന്തം ചേട്ടനെന്ന പോലെയാണ്. 2018 സിനിമ ഒരു മികച്ച കലാസൃഷ്‌ടിയാണ്. ഒരുപാട് സുഹൃത്തുക്കൾ ആ സിനിമയുടെ ഭാഗമായിട്ട്. തന്നെക്കുറിച്ചുള്ള പരാമർശത്തിനിടെ RDX എന്ന പുതിയ ചിത്രത്തിന്റെ സംവിധായകൻ നഹാസിന്റെ പേര് വലിച്ചിട്ടു. വളർന്നു വരുന്ന ഒരു സംവിധായകന്റെ പേര് മറ്റൊരു സംവിധായകൻ എടുത്തിടാൻ പാടില്ല.
പെല്ലിശ്ശേരി ഇല്ലെങ്കിൽ ജീവിക്കാനുള്ള വകുപ്പ് പോലും തനിക്കു കൊടുക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞു. ഈ ലോകത്തുള്ള എല്ലാവരും ആരെങ്കിലും അവസരം കിട്ടിയിട്ടാണ് ഉയർന്നു വന്നിട്ടുള്ളത്. വലിയൊരു പടം ചെയ്യുന്ന ആളിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊന്നും ഉണ്ടാവരുത്.
താരസംഘടനയായ അമ്മയുടെ അനുവാദത്തോടെയാണ് താൻ വാർത്താസമ്മേളനം നടത്തുന്നത്. കാര്യങ്ങൾ ഇടവേള ബാബുവിനോട് വിശദീകരിച്ചിട്ടുണ്ട് എന്നും ആന്റണി വർഗീസ് പറഞ്ഞു.
What's Your Reaction?