നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഏഴ് മണിക്കൂർ ചോദ്യം ചെയ്തു; വീണ്ടും ഹാജരാകുവാൻ നിർദ്ദേശം

ആലുവ പോലീസ് ക്ലബില്‍ ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് വൈകിട്ട് 6. 30 നാണ്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ദിലീപ് തൻ്റെ ഡ്രൈവറെ പൊലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി.

Mar 29, 2022 - 23:05
 0
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഏഴ് മണിക്കൂർ ചോദ്യം ചെയ്തു; വീണ്ടും ഹാജരാകുവാൻ നിർദ്ദേശം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായത്. ആലുവ പോലീസ് ക്ലബില്‍ ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് വൈകിട്ട് 6. 30 നാണ്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ദിലീപ് തൻ്റെ ഡ്രൈവറെ പൊലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി.  തുടർന്ന് രാവിലെ ചോദ്യം ചെയ്യലിനായി എത്തിയ ഫോക്സ്‌വാഗൺ കാറിൽ തന്നെ മടങ്ങുകയായിരുന്നു. മാധ്യമങ്ങളോട് യാതൊരു പ്രതീകരണവും നടത്തുവാൻ ദിലീപ് കൂട്ടാക്കിയില്ല.

എന്നാൽ ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും, വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിര്‍ദ്ദേശമെന്നും എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയും ചോദ്യം ചെയ്യൽ തുടരും. ചോദ്യം ചെയ്യല്‍ പൂര്‍ണമായും വിഡിയോയില്‍ പകര്‍ത്തുന്നുണ്ട്. എഡിജിപി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. നടി അക്രമിച്ച ദ്യശ്യങ്ങൾ ദിലിപ് തന്നെ കാണിച്ചിരുന്നതായി ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു. ക്രൈം ബ്രാഞ്ച് സംഘം ഈ കാര്യം ദിലീപിനോട് ചോദിച്ചപ്പോൾ ആ കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു ദിലിപിൻ്റെ മറുപടി. ഏപ്രില്‍ 15ന് മുന്‍പ് തുടരന്വേഷണം പൂര്‍ത്തിയാക്കാനാണ്  കോടതി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.


സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആരംഭിച്ചത്. ആലുവയിലെ ദിലീപിൻ്റെ വീടായ പത്മ സരോവരത്തിൽ 2017 നവംബർ 15ന് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും, സഹോദരൻ അനൂപും നടത്തിയ ഗൂഢാലോചനയ്ക്ക് താൻ ദൃക്സാക്ഷിയായെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരിന്നു. തുടർന്നാണ് വധശ്രമ ഗൂഢാലോചനയിൽ പ്രത്യേകമായി കേസെടുത്തുള്ള അന്വേഷണത്തിനൊപ്പമാണ് തുടരന്വേഷണവും ആരംഭിച്ചത്. ദിലീപ് ഒളിയ്ക്കാൻ ശ്രമിച്ച മൊബൈൽ ഫോണിലെ നിരവധി ഡേറ്റകൾ അന്വേഷണ സംഘം സൈബർ സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ തിരിച്ചെടുത്തിരുന്നു. ഈ തെളിവുകൾ മുൻനിർത്തിയാണ് ചോദ്യാവലി തയ്യാറാക്കിയുള്ള ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശമുണ്ടോയെന്ന് കണ്ടെത്തുന്നതിനൊപ്പം സാക്ഷികൾ കൂറുമാറിയതിൽ ദിലീപിൻ്റെ പങ്ക്, ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ നടത്തിയ നീക്കങ്ങൾ എന്നിവയിലും കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം കരുതുന്നത്.ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെ ഭാര്യ കാവ്യാ മാധവൻ, അടുത്ത സുഹൃത്ത് എന്നിവരെയും ചോദ്യം ചെയ്തേക്കും.വധശ്രമ ഗൂഢാലോചന കേസിൽ നേരത്തെ തുടർച്ചയായ  മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തിരുന്നു.

അതേ സമയം ദിലീപിന്‍റെ (Dileep) ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി (Trial Court)  രേഖകളും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞതായി ഹാക്കർ സായ് ശങ്കറിന്‍റെ (Sai Shanker)  മൊഴി ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാ‌ഞ്ച് നേരത്തെ കണ്ടെത്തി. ദിലീപിന്‍റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചതാരെന്നതിലും ക്രൈം ബ്രാ‌ഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow