ദേശീയ ഗെയിംസിനുള്ള വോളിബോൾ ടീം ; വോളിബോൾ അസോസിയേഷന് തിരിച്ചടി
ദേശീയ ഗെയിംസിൽ കേരളത്തിൽനിന്നുള്ള വോളിബോൾ ടീമിനെ അയക്കുന്ന കാര്യത്തിൽ സംസ്ഥാന വോളിബോൾ അസോസിയേഷന് തിരിച്ചടി. സംസ്ഥാന സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുത്ത ടീമിനെ അയക്കരുതെന്നും വോളിബോൾ അസോസിയേഷൻ തെരഞ്ഞെടുത്ത ടീമിനെ അയക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വോളിബോൾ അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ദേശീയ ഗെയിംസിൽ കേരളത്തിൽനിന്നുള്ള വോളിബോൾ ടീമിനെ അയക്കുന്ന കാര്യത്തിൽ സംസ്ഥാന വോളിബോൾ അസോസിയേഷന് തിരിച്ചടി. സംസ്ഥാന സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുത്ത ടീമിനെ അയക്കരുതെന്നും വോളിബോൾ അസോസിയേഷൻ തെരഞ്ഞെടുത്ത ടീമിനെ അയക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വോളിബോൾ അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ഈ വാദം ഹൈക്കോടതി തള്ളി.
അസോസിയേഷന്റെ ടീം സെലക്ഷൻ സുതാര്യമായിരുന്നില്ലെന്ന് സ്പോർട്സ് കൗൺസിൽ വാദിച്ചു. ഇന്ത്യൻ താരങ്ങളെയും പ്രൈം വോളി ലീഗ് കളിച്ച സീനിയർ താരങ്ങളെയും പൂർണമായും അവഗണിച്ചാണ് അസോസിയേഷൻ ടീം സെലക്ഷൻ നടത്തിയതെന്നും സ്പോർട്സ് കൗൺസിൽ വാദിച്ചു. ഓപ്പൺ ട്രയൽസ് നടത്തിയാണ് സ്പോർട്സ് കൗൺസിൽ ടീം സെലക്ഷൻ നടത്തിയതെന്ന കാര്യം കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വോളിബോൾ അസോസിയേഷന്റെ അവകാശവാദം തള്ളിയത്.
What's Your Reaction?