ഡ്യുറന്റ്‌ കപ്പ് ഫുട്ബോൾ : ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില

ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന് തിരിച്ചടി. ആദ്യകളിയിൽ സുദേവ ഡൽഹിയോട് സമനില വഴങ്ങി (1–-1). മുഹമ്മദ് അജ്സലിലൂടെ ലീഡെടുത്തെങ്കിലും മാൻചോങ് കുക്കി സുദേവയെ തിരികെയെത്തിച്ചു.

Aug 20, 2022 - 23:18
Aug 20, 2022 - 23:39
 0
ഡ്യുറന്റ്‌ കപ്പ് ഫുട്ബോൾ : ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില

ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന് തിരിച്ചടി. ആദ്യകളിയിൽ സുദേവ ഡൽഹിയോട് സമനില വഴങ്ങി (1–-1). മുഹമ്മദ് അജ്സലിലൂടെ ലീഡെടുത്തെങ്കിലും മാൻചോങ് കുക്കി സുദേവയെ തിരികെയെത്തിച്ചു.

ഇടവേളയ്ക്ക് പിരിയുംമുമ്പേയാണ് അജ്സൽ ലക്ഷ്യം കണ്ടത്. ഗൗരവ് നൽകിയ പന്ത് പിടിച്ചെടുത്ത്, സുദേവ പ്രതിരോധത്തെ കീഴടക്കിയ അടി വലകയറി. എന്നാൽ, നിമിഷങ്ങൾക്കകം സുദേവ തിരിച്ചടിച്ചു. കുക്കിയുടെ തകർപ്പൻ ഗോൾ. രണ്ടാംപകുതിയിൽ ഇരുടീമുകൾക്കും ലക്ഷ്യം കാണാനായില്ല.

ഗ്രൂപ്പ് ഡിയിൽ 23ന് ഒഡിഷ എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.മറ്റൊരുകളിയിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ഗോവ ഇന്ത്യൻ എയർഫോഴ്സിനെ ഒരു ഗോളിന് കീഴടക്കി. മലയാളി കൗമാരതാരം മുഹമ്മദ് നെമിലാണ് ലക്ഷ്യം കണ്ടത്. തുടർച്ചയായ രണ്ടാംകളിയിലാണ് കോഴിക്കോട്ടുകാരൻ ഗോളടിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow