ഇമാം ഉൾ ഹഖിനെ കോട്രൽ പുറത്താക്കി- പാക്കിസ്ഥാന് തിരിച്ചടിയോടെ തുടക്കം

ലോകകപ്പ് ക്രിക്കറ്റിൽ വിജയത്തുടക്കം തേടി വെസ്റ്റ് ഇൻഡീസിനെ നേരിടുന്ന പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. സ്കോർ 17ൽ നിൽക്കെ ഓപ്പണർ ഇമാം ഉൾ ഹഖാണ് പുറത്തായത്. 11 പന്തിൽ രണ്ടു റൺസുമായി തപ്പിത്തടഞ്ഞു കളിച്ച ഇമാമിനെ ഷെൽഡൻ കോട്രലാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പർ ഷായ് ഹോപ്

Jun 1, 2019 - 01:55
 0
ലോകകപ്പ് ക്രിക്കറ്റിൽ വിജയത്തുടക്കം തേടി വെസ്റ്റ് ഇൻഡീസിനെ നേരിടുന്ന പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. സ്കോർ 17ൽ നിൽക്കെ ഓപ്പണർ ഇമാം ഉൾ ഹഖാണ് പുറത്തായത്. 11 പന്തിൽ രണ്ടു റൺസുമായി തപ്പിത്തടഞ്ഞു കളിച്ച ഇമാമിനെ ഷെൽഡൻ കോട്രലാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പർ ഷായ് ഹോപ് ക്യാച്ചെടുത്തു. മൂന്ന് ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. ഫഖർ സമാൻ (ഏഴു പന്തിൽ 14), ബാബർ അസം (പൂജ്യം) എന്നിവർ ക്രീസിൽ.

നേരത്തെ, ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ ജേസൺ ഹോൾഡർ ഫീൽഡിങ് തിരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിങ് നിരയും പാക്ക് ബോളർമാരും തമ്മിലുള്ള പോരാട്ടമാകും മൽസരമെന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാൻ ടീമിൽ ആസിഫ് അലിക്ക് ഇടമില്ല. വിൻഡീസ് നിരയിൽ പരുക്കുള്ള എവിൻ ലൂയിസ്, ഷാനൺ ഗബ്രിയേൽ എന്നിവർക്കൊപ്പം ഫാബിയൻ അലൻ, കെമർ റോച്ച് എന്നിവരും പുറത്തിരിക്കും.

സന്നാഹ മത്സരങ്ങളിൽ നേരിട്ട തിരിച്ചടി മറക്കാതെയാകും പാക്കിസ്ഥാൻ ഇന്ന് ഇറങ്ങുക. അഫ്ഗാനിസ്ഥാനെതിരായ ആദ്യ കളിയിൽ കീഴടങ്ങേണ്ടി വന്നപ്പോൾ രണ്ടാമത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. തുടരെ 10 ഏകദിനങ്ങളിൽ തോറ്റതിന്റെ ക്ഷീണവും മാറിയിട്ടില്ല. അതേസമയം, 2017 ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ആരും സാധ്യത കൽപിക്കാതിരുന്നിട്ടും കിരീടം നേടിയ ചരിത്രം അവർക്ക് ആത്മവിശ്വാസം നൽകിയേക്കും. വിൻഡീസിന്റെ നില താരതമ്യേന ഭേദമാണ്. സന്നാഹമത്സരത്തിൽ 421 റൺസ് വാരിക്കൂട്ടി വിസ്മയിപ്പിച്ച കരീബിയൻ പടയുടെ കരുത്ത് പവർഹിറ്റർമാരാണ്. ബോളിങ് ശരാശരി നിലവാരത്തിലുള്ളതാണ്. ഓൾറൗണ്ടർമാർ നന്നായി പന്തെറിഞ്ഞില്ലെങ്കിൽ കുഴയും.

സമീപകാലത്തു വിൻഡീസിന്റെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്സ്മാൻ ഷായ് ഹോപ് ആണ്. കഴി‍ഞ്ഞ 5 ഇന്നിങ്സുകളിൽ ഹോപ്പിന്റെ സ്കോർ ഇങ്ങനെ: 170, 109, 30, 87, 74. സന്നാഹമത്സരത്തിലും സെഞ്ചുറി നേടി. ക്രിസ് ഗെയ്‍ലിനൊപ്പം ഓപ്പണറായിട്ടാകും ഹോപ് ഇറങ്ങുക.

അവസാന ലോകകപ്പിന് ഇറങ്ങുന്ന ഗെയ്‍ലിന്റെ പ്രകടനവും നിർണായകമാകും. ഐപിഎല്ലിൽ ഉജ്വല ഫോമിലായിരുന്ന ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ അതു നിലനിർത്തുമെന്ന പ്രതീക്ഷയും വിൻഡീസ് ടീം മാനേജ്മെന്റിനുണ്ട്.

സ്റ്റൈലിഷ് ബാറ്റിങ്ങും സ്ഥിരതയുള്ള പ്രകടനവും വഴി പാക്കിസ്ഥാൻ നിരയുടെ നെടുംതൂണായി മാറിയിരിക്കുകയാണ് ബാബർ അസം. ലോകകപ്പിൽ പാക്കിസ്ഥാന്റെ സാധ്യതകൾ ബാബറിന്റെ മികവിനെക്കുടി ആശ്രയിച്ചായിരിക്കും. 2 വർഷത്തിനു ശേഷം തിരിച്ചെത്തിയ ഫാസ്റ്റ് ബോളർ വഹാബ് റിയാസിലും വലിയ പ്രതീക്ഷയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow