ഇംഗ്ലണ്ടിനെ തകർത്തു ; ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സ് ജയം
ഒന്നാംക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക. ഇന്നിങ്സിനും 12 റണ്ണിനും വീഴ്ത്തി. രണ്ടുദിനം ബാക്കിനിൽക്കേയാണ് മിന്നുംജയം. ലോർഡ്സിൽ 161 റൺ ലീഡ് വഴങ്ങി രണ്ടാംഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് 149ന് കൂടാരം കയറി.
ഒന്നാംക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക. ഇന്നിങ്സിനും 12 റണ്ണിനും വീഴ്ത്തി. രണ്ടുദിനം ബാക്കിനിൽക്കേയാണ് മിന്നുംജയം. ലോർഡ്സിൽ 161 റൺ ലീഡ് വഴങ്ങി രണ്ടാംഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് 149ന് കൂടാരം കയറി. ഉജ്വലമായി പന്തെറിഞ്ഞ ബൗളർമാരാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. രണ്ട് ഇന്നിങ്സുകളിലുമായി കഗീസോ റബാദ ഏഴും ആൻറിച്ച് നോർത്യെ ആറും വിക്കറ്റുകൾ വീഴ്ത്തി. റബാദയാണ് കളിയിലെ താരം. സ്കോർ: ഇംഗ്ലണ്ട് 165, 149; ദ.ആഫ്രിക്ക 326. മൂന്നുമത്സര പരമ്പരയിലെ രണ്ടാംടെസ്റ്റ് 25നാണ്.
What's Your Reaction?