പണം കിട്ടാത്ത നിരാശയില്‍ 6 ചാക്ക് പലഹാരങ്ങളുമായി കടന്ന കള്ളന്‍ പിടിയില്‍

മലപ്പുറം> ബേക്കറിയില് കയറിയ കള്ളന് പണം കിട്ടാത്ത നിരാശയില് 35,000 രൂപ വിലവരുന്ന പലഹാരങ്ങള് മോഷ്ടിച്ചു .താനാളൂര് പകരയില് അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്ലം ബേക്കറിയിലാണ് മോഷണം നടന്നത്. ജ്യോതി നഗര് കോളനി കുറ്റിക്കാട്ടില് അഹമ്മദ് അസ്ലമിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു

Aug 20, 2022 - 03:40
Aug 20, 2022 - 03:52
 0
പണം കിട്ടാത്ത നിരാശയില്‍ 6 ചാക്ക് പലഹാരങ്ങളുമായി കടന്ന കള്ളന്‍ പിടിയില്‍

ബേക്കറിയില് കയറിയ കള്ളന് പണം കിട്ടാത്ത നിരാശയില് 35,000 രൂപ വിലവരുന്ന പലഹാരങ്ങള് മോഷ്ടിച്ചു .താനാളൂര് പകരയില് അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്ലം ബേക്കറിയിലാണ് മോഷണം നടന്നത്. ജ്യോതി നഗര് കോളനി കുറ്റിക്കാട്ടില് അഹമ്മദ് അസ്ലമിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു

കടയുടെ ഗ്രില് തകര്ത്ത് അകത്തുകയറിയാണ് ഇയാള് മോഷണം നടത്തിയത് .ഹല്വ, ബിസ്കറ്റ്, ഈന്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റുമൊക്കെയായി മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങള് ആറ് ചാക്കുകളിലാക്കിയാണ് ഓട്ടോയില് കയറ്റി കൊണ്ടുപോയത്. സിസിടിവികള് പരിശോധിച്ചതില് ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു.

200ഓളം ഓട്ടോകള് പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. മിക്ക പലഹാരവും അസ്ലമിന്റെ വീട്ടില് നിന്ന് പൊലീസ് കണ്ടെടുത്തു.What's Your Reaction?

like

dislike

love

funny

angry

sad

wow