കുറ്റിപ്പുറത്ത് 21.5 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

കുറ്റിപ്പുറത്ത് കഞ്ചാവുമായി രണ്ടുപേര് പിടിയിൽ. ഗൂഡല്ലൂര് സ്വദേശികളായ സുമേഷ് മോഹന്, ഷൈജല് എന്നിവരെയാണ് എംഇഎസ് കോളേജിന് സമീപം വാഹനപരിശോധനക്കിടെ 21.5 കിലോഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയത്.

Aug 20, 2022 - 23:18
Aug 21, 2022 - 03:06
 0
കുറ്റിപ്പുറത്ത് 21.5 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

കുറ്റിപ്പുറത്ത് കഞ്ചാവുമായി രണ്ടുപേര് പിടിയിൽ. ഗൂഡല്ലൂര് സ്വദേശികളായ സുമേഷ് മോഹന്, ഷൈജല് എന്നിവരെയാണ് എംഇഎസ് കോളേജിന് സമീപം വാഹനപരിശോധനക്കിടെ 21.5 കിലോഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയത്.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള റിറ്റ്സ് കാറിന്റെ പിന്സീറ്റിനടിയിലും ബംപറിനുള്ളിലുമായി ഒളിപ്പിച്ച 11 പായ്ക്കറ്റുകള് കണ്ടെടുത്തു. മയക്കുമരുന്നു കടത്തുസംഘം പട്ടാമ്പി ഭാഗത്ത് നിന്ന് കുമ്പിടി - കുറ്റിപ്പുറം റോഡിലൂടെ വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്ന്ന് പൊലീസ് സംഘം ഈ ഭാഗത്ത് പരിശോധന തുടങ്ങി.

ഇതിനിടെ വന്ന റിറ്റ്സ് കാര് പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. പിന്നീട് യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിന്സീറ്റിനടിയില് നിര്മിച്ച പ്രത്യേക അറ കണ്ടെത്തിയത്. ഇതില്നിന്ന് ആറ് പായ്ക്കറ്റുകളും പിന്നീട് ബാക്ക് ബംപർ ഊരിനോക്കിയതില് അഞ്ച് പായ്ക്കറ്റുകളും കണ്ടെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow