ചെരുപ്പിട്ട് മോട്ടർ സൈക്കിൾ ഓടിക്കുന്നത് പിഴയ്ക്ക് കാരണമായേക്കാം! കുറ്റവും ശിക്ഷകളും അറിയാം | Riding Two Wheelers In Chappal Is Illegal

Oct 22, 2022 - 05:38
Oct 22, 2022 - 05:44
 0
ചെരുപ്പിട്ട് മോട്ടർ സൈക്കിൾ ഓടിക്കുന്നത് പിഴയ്ക്ക് കാരണമായേക്കാം! കുറ്റവും ശിക്ഷകളും അറിയാം | Riding Two Wheelers In Chappal Is Illegal

റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകൾ കർശനമാക്കുകയാണ്. നിയമം ലംഘിക്കുന്നവർക്കെല്ലാം കടുത്ത പിഴയും ലഭിക്കുന്നുണ്ട്. ഡ്രൈവിങ്ങിനിടയിൽ നാം അശ്രദ്ധമായി ചെയ്യുന്ന പലതിനും പിഴ ലഭിക്കാം. അതിൽ ഒന്നാണ് സാൻഡൽ അല്ലെങ്കിൽ ചെരുപ്പ് ഉപയോഗിച്ച് ഇരുചക്രം ഓടിച്ചാൽ ലഭിച്ചേക്കാവുന്ന പിഴ. മോട്ടർ വാഹന നിയമപ്രകാരം പിഴ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ് ഇത്. 2019 ലെ മോട്ടർ വാഹന നിയമ ഭേദഗതിയിലും ഇതുണ്ട്. പിഴ ഉണ്ടെങ്കിലും ഇപ്പോഴും തർക്കവിഷയമായി നിലനിൽക്കുന്ന ഒന്നാണ് ഇത്.

എന്നാൽ 2019 ൽ സെപ്റ്റംബറിൽ , ഈ പുതിയ മോട്ടോർ വെഹിക്കിൾ  നിയമത്തിന് എതിരായി നിതിൻ ഗഡ്കരി ട്വീറ്റ് പോസ്റ്റ് ചെയ്യുകയും വാഹനമോടിക്കുന്നവർക്ക് ഇത്തരം അസംബന്ധ പിഴകൾ നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു.  "ഹാഫ് ഷർട്ട് ധരിക്കുക", "ലുങ്കി ധരിക്കുക അല്ലെങ്കിൽ വെസ്റ്റ് ധരിക്കുക", "കാറിൽ അധിക ബൾബ് സൂക്ഷിക്കാതിരിക്കുക", "വിൻഡ്സ്ക്രീൻ വൃത്തികെട്ടതായി സൂക്ഷിക്കുക", "ഡ്രൈവിംഗ് ചെയ്യുമ്പോഴോ റൈഡ് ചെയ്യുമ്പോഴോ ചെരിപ്പുകൾ ധരിക്കുക" എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന  കാര്യങ്ങൾക്കു , പിഴ ഈടാക്കില്ല എന്ന്  Office Of Nitin Gadkari @OfficeOfNG എന്ന അക്കൗണ്ട്  വഴി അറിയിച്ചിരുന്നു.

സ്കൂട്ടർ, മോട്ടർസൈക്കിൾ ഉൾപ്പെടെയുള്ളവ ഓടിക്കുന്നവർ പാദം മുഴുവൻ മറയുന്ന ഷൂ ധരിക്കണമെന്ന് മോട്ടർ വാഹന നിയമത്തിൽ പറയുന്നു. ഇത്, അപകടം മൂലം കാൽപാദത്തിന് ഏൽക്കുന്ന ആഘാതം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഷൂ ധരിച്ചാൽ പിഴ ഒഴിവാക്കാം എന്നതിനെക്കാൾ സ്വന്തം സുരക്ഷ മെച്ചപ്പെടുത്താമെന്നും വാഹനം നിയന്ത്രിക്കുമ്പോൾ കാലുകൾക്ക് ഉണ്ടാകുന്ന ആയാസം കുറയ്ക്കാമെന്നുമുള്ള ഗുണങ്ങളുമുണ്ട്.

മോട്ടർ വാഹന നിയമപ്രകാരം ചെരുപ്പ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് 1000 രൂപ വരെ പിഴയും വേണ്ടി വന്നാൽ ലൈസൻസ് റദ്ദ് ചെയ്യാനുള്ള സാധ്യതയും ഉണ്ടെന്നും നിയമം പറയുന്നു.

English Summary: Riding Two Wheelers In Chappal Is Illegal

What's Your Reaction?

like

dislike

love

funny

angry

sad

wow