ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഇഗാ സ്യാംതെക്കിന് കിരീടം
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്യാംതെക്കിന്. ഫൈനല്‍ മത്സരത്തില്‍ അമേരിക്കന്‍ കൗമാര താരം കോകോ ഗോഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സ്യാംതെക് കിരീം നേടിയത്.
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്യാംതെക്കിന്. ഫൈനല്‍ മത്സരത്തില്‍ അമേരിക്കന്‍ കൗമാര താരം കോകോ ഗോഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സ്യാംതെക്
കിരീം നേടിയത്. സ്‌കോര്‍ 6-1, 6-3. ലോക ഒന്നാംനമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.
പതിനെട്ടുകാരിയായ ഗോഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം. സിംഗിള്‍സില്‍ ഇഗയുടെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിടനേട്ടവുമാണിത്. ആദ്യ സെറ്റില്‍ ഇഗയുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗോഫിനായില്ല. ആദ്യ സെറ്റില്‍ രണ്ടു തവണ ഗോഫിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഇഗ 6-1ന് സെറ്റ് സ്വന്തമാക്കി
രണ്ടാം സെറ്റിന്റെ തുടക്കത്തിലെ ഇഗയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ഗോഫ് തിരിച്ചുവരവിന്റെ സൂചന നല്‍കി. എന്നാല്‍ പിന്നീട് നാലാം ഗെയിമില്‍ ഗോഫിനെ ബ്രേക്ക് ചെയ്ത ഇഗ ഒപ്പമെത്തി. സ്വന്തം സെര്‍വ് നിലനിര്‍ത്തിയ ഇഗ, ഗോഫിന്റെ അടുത്ത സെര്‍വും ബ്രേക്ക് ചെയ്ത് നിര്‍ണായക 4-2ന്റെ ലീഡെടുത്തു. സ്വന്തം സെര്‍വ് നിലനിര്‍ത്തിയെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകള്‍ അടച്ച് സ്വന്തം സെര്‍വ് നിലനിര്‍ത്തി ഇഗ കിരീടത്തില്‍ മുത്തമിട്ടു.
What's Your Reaction?