Dam Shutters | ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; യുഎഇയിലെ അണക്കെട്ടുകളില്‍ ട്ടറുകള്‍ തുറക്കും
യുഎഇയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ഊര്‍ജ, അടിസ്ഥാനസൗകര്യ മന്ത്രാലയം അറിയിച്ചു. അതിശക്തമായ മഴയെത്തുടര്‍ന്ന് കിഴക്കന്‍ മേഖലകളിലെ ചില അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കാരണം സമ്മര്‍ദമുണ്ടാകുന്നത് ഒഴിവാക്കാനാണ് ശൗഖ , ബുറാഖ്, സിഫ്നി, അല്‍ അജിലി മംദൂഹ് എന്നീ അണക്കെട്ടുകളുടെ ഷടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
താഴ് വരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ സര്‍വാത്മനാ പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യുഎഇയുടെ തെക്ക്, കിഴക്ക് മേഖലകളില്‍ ആഗസ്റ്റ് 14 മുതല്‍ 17 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
What's Your Reaction?