'MI Emirates', 'MI Capetown'; പുതിയ ടി20 ടീമുകളുടെ പേര് അനാവരണം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ്
ഐപിഎല്ലിലെ പ്രമുഖ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥരായ റിലയൻസ് ഇൻഡസ്ട്രീസ് മുംബൈ ഇന്ത്യൻസ് #വൺ ഫാമിലിയിൽ ചേരുന്ന രണ്ട് പുതിയ ഫ്രാഞ്ചൈസികളുടെ പേരും ബ്രാൻഡ് ഐഡന്റിറ്റിയും അനാവരണം ചെയ്തു. യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20യിലെ ‘എംഐ എമിറേറ്റ്സ്’, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ടി20 ലീഗിലെ ‘എംഐ കേപ്ടൗൺ’ എന്നിവയാണ് നീലയും സ്വർണവും അലങ്കാരമാക്കിയ ടീമിന്റെ പേരുകൾ.

എംഐ എമിറേറ്റ്സ്’, ‘എംഐ കേപ് ടൗൺ’ - ഈ പേരുകൾ തിരഞ്ഞെടുത്തത് ടീമുകള്‍ പ്രതിനിധീകരിക്കുന്ന പ്രത്യേക പ്രദേശങ്ങളെ സൂചിപ്പിക്കാനാണ്. 'മൈ എമിറേറ്റ്‌സ്', 'മൈ കേപ്ടൗൺ' എന്നിങ്ങനെയായിരിക്കും വായിക്കുക. #OneFamily-യുടെ ആഗോള വിപുലീകരണം, ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും പ്രിയപ്പെട്ട ടീമുകളിലൊന്നായി മുംബൈ ഇന്ത്യൻസിനെ ഉയർത്താൻ സഹായിച്ച ധാർമ്മികതയും മൂല്യങ്ങളും മറ്റു ലീഗുകളിലേക്കും കൊണ്ടുവരാൻ സഹായിക്കും.
"ഞങ്ങളുടെ #Onefamily-ലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായ 'MI എമിറേറ്റ്സ്' & 'MI കേപ് ടൗൺ' എന്നിവയെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം എംഐ ക്രിക്കറ്റിന് അപ്പുറത്താണ്. സ്വപ്നം കാണാനും നിർഭയരായിരിക്കാനും ജീവിതത്തിൽ പോസിറ്റീവ് മനോഭാവം വളർത്താനുമുള്ള കഴിവ് അത് ഉൾക്കൊള്ളുന്നു. എംഐ എമിറേറ്റ്‌സും എംഐ കേപ്ടൗണും ഒരേ ധാർമ്മികത സ്വീകരിക്കുമെന്നും എംഐയുടെ ആഗോള ക്രിക്കറ്റ് പൈതൃകത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്!''- റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ നിത എം അംബാനി പറഞ്ഞു,
#OneFamily #MIemirates #MIcapetown
@MIEmirates
@MICapeTown
@OfficialCSA
@EmiratesCricket
What's Your Reaction?