ഇന്റർനെറ്റ് കണക്റ്റഡ് ഫോൺ ഇല്ലാതെ വാട്സാപ് വെബ് പ്രവർത്തിക്കില്ല
ഒന്നിലധികം ഉപകരണങ്ങളിൽ ഒരേ വാട്സാപ് അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനം വരുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. ഫോണുകൾ ഓഫുചെയ്യുമ്പോഴും വാട്സാപ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കുമെന്നായിരുന്നു വാദം. വാട്സാപ് സംവിധാനങ്ങൾ വെബ് വേര്‍ഷനിൽ ഉപയോഗിക്കാനുള്ള
ഒന്നിലധികം ഉപകരണങ്ങളിൽ ഒരേ വാട്സാപ് അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനം വരുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. ഫോണുകൾ ഓഫുചെയ്യുമ്പോഴും വാട്സാപ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കുമെന്നായിരുന്നു വാദം.
വാട്സാപ് സംവിധാനങ്ങൾ വെബ് വേര്‍ഷനിൽ ഉപയോഗിക്കാനുള്ള ഫീച്ചറുകൾ ലളിതമാക്കും. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട് ഫോണുകളിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ വാട്സാപ് വെബ് അധിഷ്‌ഠിത പ്ലാറ്റ്ഫോം ഉപയോഗിക്കാൻ കഴിയുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ട് പുറത്തുവിട്ട വാട്സാപ് ട്രാക്കിങ് ബ്ലോഗായ WABetaInfo പറയുന്നത് ഈ ഫീച്ചർ ഇപ്പോൾ വാട്സാപ് വെബിലേക്ക് വ്യാപിക്കില്ലെന്നാണ്.
ലളിതമായി പറഞ്ഞാൽ വാട്സാപ് വെബ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് അവരുടെ സ്മാർട് ഫോണുകളിൽ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കണം. ‘വാട്സാപ് വെബിന് ഇപ്പോഴും നിങ്ങളുടെ ഫോണിൽ ഒരു ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. കുറച്ച് സമയം മറ്റൊരു പിസിയിൽ വാട്സാപ് തുറക്കാൻ ആഗ്രഹിക്കുമ്പോൾ ഫോൺ തുടർന്നും ഉപയോഗിക്കേണ്ടി വരും," എന്നാണ് WABetaInfo വെബ്സൈറ്റിൽ പറയുന്നത്.
What's Your Reaction?