Android ഫോൺ ഉപയോക്താക്കൾ സൂക്ഷിക്കുക; പാസ്‌വേഡുകൾ വരെ മോഷ്ടിക്കും; ഇതുവരെ ബാധിച്ചത് 10 ലക്ഷം ഫോണുകളെ
HOME » NEWS » MONEY » FACESTEALER MALWARE | ANDROID ഗൂഗിൾ പ്ലേ സ്റ്റോറിൽ ഈ മാൽവെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇപ്പോഴും ലഭ്യമാണ് എന്നതാണ് ആശങ്കാജനകമായ കാര്യം.

നിങ്ങൾ ഒരു ആൻഡ്രോയിഡ് ഫോൺ (Android Phone) ഉപയോക്താവാണോ? എങ്കിൽ പാസ്‌വേഡുകൾ (Password) വരെ മോഷ്ടിക്കാൻ കഴിവുള്ളതും ഇതിനകം 10 ലക്ഷത്തിലധികം ഉപയോക്താക്കൾ ഇൻസ്റ്റാൾ ചെയ്തതുമായ പുതിയ മാൽവെയറിനെ (Malware) കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഗൂഗിൾ പ്ലേ സ്റ്റോറിൽ (Google Play Store) ഈ മാൽവെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇപ്പോഴും ലഭ്യമാണ് എന്നതാണ് ആശങ്കാജനകമായ കാര്യം.
ഫേസ്ബുക്ക് ലോഗിൻ സ്‌ക്രീനുള്ള ഈ ആൻഡ്രോയിഡ് ട്രോജൻ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം സുരക്ഷാ സ്ഥാപനമായ പ്രഡിയോയ്‌ക്കാണ്. ഒരു ഉപയോക്താവ് ഈ ടൂൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന നിമിഷം, മാൽവെയർ പ്രവർത്തിപ്പിക്കുന്ന ഒരു നിയന്ത്രണ സെർവറിലേക്ക് ആപ്പ് ഉപയോക്താവിനെ കൈമാറുന്നു.
What's Your Reaction?






