ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി
സംസ്ഥാനത്ത് ഏപ്രിൽ 26ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് ലേബർ കമ്മീഷണർ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ജീവനക്കാർക്ക് വേതനത്തോടു കൂടിയ അവധിയാണ് ലേബർ കമ്മീഷണർ പ്രഖ്യാപിച്ചത്. വ്യാപാര, ഐടി, വാണിജ്യ, വ്യവസായ, തോട്ടം മേഖലകൾക്ക് നിർദ്ദേശം ബാധകമാണെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.
സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുക. ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
What's Your Reaction?