തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു; വിടപറഞ്ഞത് മലയാള- തമിഴ് സിനിമകളെ വിറപ്പിച്ച വില്ലന്‍

Mar 30, 2024 - 19:38
 0
തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു; വിടപറഞ്ഞത് മലയാള- തമിഴ് സിനിമകളെ വിറപ്പിച്ച വില്ലന്‍

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മരണം. 1975 ഏപ്രില്‍ 8 ന് ചെന്നൈയില്‍ തമിഴ്,കന്നഡ സിനിമാതാരമായിരുന്ന മുരളിയുടെ മകനായി ജനിച്ചു. ഡാനിയേലിന്റെ അമ്മാവനാണ് കന്നഡ ഡയറക്ടര്‍ സിദ്ദലിംഗ. ചിത്തി എന്ന തമിഴ് സീരിയലിലൂടെ 2000 ത്തിലാണ് ബാലാജി അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് അലൈകള്‍ എന്ന സീരിയലിലും അഭിനയിച്ചു.

ഡാനിയേല്‍ ബാലാജി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത് 2002 ലാണ്. മെയ് മാതത്തില്‍ എന്ന തമിഴ് സിനിമയിലായിരുന്നു അദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് കാതല്‍ കൊണ്ടേന്‍, കാക്ക കാക്ക, എന്നൈ അറിന്താല്‍, ഭൈരവ എന്നിവയുള്‍പ്പെടെ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2004 ല്‍ മമ്മൂട്ടി – രഞ്ജിത്ത് സിനിമയായ ബ്ലാക്ക് ആണ് ഡാനിയേല്‍ ബാലാജി അഭിനയിച്ച ആദ്യ മലയാള ചിത്രം.

തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍, ക്രൈം സ്റ്റോറി, ഡാഡി കൂള്‍, ഭഗവാന്‍. എന്നിവയുള്‍പ്പെടെ പത്തോളം മലയാള സിനിമകളില്‍ അദ്ധേഹം അഭിനയിച്ചു. തെലുങ്കു, കന്നഡ സിനിമകളിലും ഡാനിയേല്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലെയും മലയാളത്തിലെും മികച്ച വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow