വീ കമ്പനി എന്തുകൊണ്ട് 8000 സിം കാര്‍ഡുകള്‍ നിരോധിച്ചു

വീ (vi) ടെലികോം കമ്പനി 8,000 സിം കാര്‍ഡുകള്‍ (8000 sim cards) ബ്ലോക്ക് (block) ചെയ്തതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Mar 25, 2022 - 21:36
 0
വീ കമ്പനി എന്തുകൊണ്ട് 8000 സിം കാര്‍ഡുകള്‍ നിരോധിച്ചു

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി എടുത്ത സിം കാര്‍ഡുകള്‍ (Sim Card) ബ്ലോക്ക് ചെയ്യാൻ മധ്യപ്രദേശ് സൈബര്‍ പോലീസ് വിവിധ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് വീ (vi) ടെലികോം കമ്പനി 8,000 സിം കാര്‍ഡുകള്‍ (8000 sim cards) ബ്ലോക്ക് (block) ചെയ്തതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

2020ല്‍ ഫേസ്ബുക്കിലെ ഒരു പരസ്യത്തിലൂടെ കാര്‍ വിൽപ്പനയ്ക്കെന്ന് പ്രലോഭിപ്പിച്ച് 1.75 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ സൈബര്‍ സെല്ലിന്റെ ഗ്വാളിയര്‍ യൂണിറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. തട്ടിപ്പുകാര്‍ പരാതിക്കാരനെ കബളിപ്പിക്കാന്‍ ഉപയോഗിച്ച നമ്പര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു വ്യക്തിയുടെ ഐഡി ഉപയോഗിച്ചെടുത്ത സിം വഴിയാണ് തട്ടിപ്പ് നടത്തിയത്.

മറ്റൊരു വ്യക്തിയുടെ തിരിച്ചറയില്‍ രേഖയുടെ (identity proof) അടിസ്ഥാനത്തില്‍ ഒരു ടെലികോം കമ്പനിയാണ് തട്ടിപ്പുകാര്‍ ഉപയോഗിച്ച നമ്പര്‍ നല്‍കിയത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിം കാര്‍ഡ് നല്‍കുന്നതില്‍ എട്ട് പേര്‍ക്ക് പങ്കുണ്ടെന്ന് പിന്നീട് കണ്ടെത്തിയതായി ഗ്വാളിയോര്‍ സൈബര്‍ സോണ്‍ പോലീസ് സൂപ്രണ്ട് സുധീര്‍ അഗര്‍വാള്‍ പറഞ്ഞു.

സിം കാര്‍ഡ് നല്‍കിയ എട്ട് പേര്‍ക്കെതിരെ പൊലീസ് ഒരു വര്‍ഷത്തിനിടെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ശേഷം ഈ നമ്പറുകള്‍ വീണ്ടും പരിശോധിക്കാന്‍ സൈബര്‍ യൂണിറ്റ് വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവയുള്‍പ്പെടെ വിവിധ ടെലികോം കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് വോഡഫോണ്‍-ഐഡിയ വിവരങ്ങള്‍ വീണ്ടും പരിശോധിച്ചതിന് ശേഷം 7,948 സിം കാര്‍ഡുകള്‍ അടുത്തിടെ ബ്ലോക്ക് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരുപക്ഷേ രാജ്യത്ത് ആദ്യമായിട്ടായിരിക്കും ഒരു ടെലികോം കമ്പനി നിരപരാധികളായ ആളുകളെരക്ഷിക്കാന്‍ ഇത്രയധികം നമ്പറുകള്‍ ബ്ലോക്ക് ചെയ്യുന്നതെന്ന് അഗര്‍വാള്‍ അവകാശപ്പെട്ടു. മറ്റ് കമ്പനികളും ഇത്തരം സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അവരുടെ രേഖകള്‍ വീണ്ടും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ഇന്ത്യയിലെ ഗെയിമിങ് ആരാധകര്‍ക്കായി വി ആപ്പില്‍ പുതിയ വി ഗെയിംസ് സൗകര്യം ലഭ്യമാക്കുകയാണ്. ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗെയിമിങ്, സ്പോര്‍ട്സ് മീഡിയ കമ്പനിയായ നസാറ ടെക്നോളജീസുമായി ചേര്‍ന്നാണ് വീ ഉപയോക്താക്കള്‍ക്ക് ഗെയിമിങ് ലഭ്യമാക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ വി ഉപയോക്താക്കള്‍ക്ക് വി ഗെയിംസ് പ്ലാറ്റ്ഫോമില്‍ വിവിധ ഫ്രാഞ്ചൈസികളില്‍ നിന്ന് ജനപ്രിയ ഗെയിമുകള്‍ ഉള്‍പ്പെടെയുള്ള ഗെയിമുകളുടെ വിപുലമായ ശ്രേണി ആസ്വദിക്കാനാകും.

ആക്ഷന്‍, അഡ്വെഞ്ചര്‍, വിദ്യാഭ്യാസം, വിനോദം, പസില്‍, റേസിങ്, സ്പോര്‍ട്സ് തുടങ്ങിയ 10 ജനപ്രിയ വിഭാഗങ്ങളിലായി 1200ല്‍ അധികം ആന്‍ഡ്രോയ്സ്, എച്ച്ടിഎംഎല്‍5 അധിഷ്ഠിത മൊബൈല്‍ ഗെയിമിങ് അനുഭവമാണ് വീ ആപ്പിലെ വീ ഗെയിംസ് ലഭ്യമാക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow