ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്
സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന. മദ്യത്തില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കാന്‍ പദ്ധതിയിടുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നത്. സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ബിവറേജസ് ഔട്ട്‌ലെറ്റ് ലേലം ചെയ്യാനും ആലോചനയുണ്ട്.
ഇത് സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കി നല്‍കാന്‍ ടൂറിസം സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡ്രൈഡേ സംസ്ഥാനത്തിനുണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും ഡ്രൈഡേ കാരണമാകുന്നുണ്ടെന്ന് യോഗം വിലയിരുത്തി.
ഒന്നാം തീയതി ഉള്‍പ്പെടുന്ന ഒന്നില്‍ കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ കേരളത്തില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ സംസ്ഥാനത്തിന് വരുമാനവും തൊഴിലവസരങ്ങളും നഷ്ടമാകുന്നുവെന്നും യോഗം വിലയിരുത്തി. ഇത് കൂടാതെ ചില്ലറ മദ്യ വില്‍പ്പന ശാലകളുടെ നടത്തിപ്പ് ലേലം ചെയ്യാനുള്ള സാധ്യതയും പരിശോധിക്കാനും യോഗം തീരുമാനിച്ചു.
What's Your Reaction?