Karnataka CM News: മുഖ്യമന്ത്രി സിദ്ധരാമ്മയ്യ ; സത്യപ്രതിജ്ഞ ശനിയാഴ്ച്ച
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകത്തിൽ മഞ്ഞുരുകുന്നു. സിദ്ദരാമയ്യ മുഖ്യമന്ത്രിയാകുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പദവി സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താൻ കഴിയാത്തതിനെ തുടർന്ന് ചർച്ചകൾ നീണ്ടു പോകുകയാണ്. ബുധനാഴ്ച്ച രാത്രി വൈകി വരെ മല്ലികാർജുൻ ഖാർഗേ ഡികെ ശിവകുമാറുമായും സിദ്ധരാമയ്യയുമായും ചർച്ചകൾ തുടർന്നുവെന്നാണ് അറിയുന്നത്.
ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, മെയ് 20 ശനിയാഴ്ച്ചയായിരിക്കും സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് ഏഴുമണിക്ക് ബെംഗളുരുവിൽ കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) യോഗം വിളിച്ചിട്ടുണ്ട്. സിഎൽപി യോഗത്തിനായി ബംഗളൂരുവിലെത്താൻ എഐസിസി കേന്ദ്ര നിരീക്ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത കർണാടക മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും 72 മണിക്കൂറിനുള്ളിൽ പുതിയ മന്ത്രിസഭ നിലവിൽ വരുമെന്നും കോൺഗ്രസ് കർണാടക ചുമതലയുള്ള രൺദീപ് സുർജേവാല ബുധനാഴ്ച പറഞ്ഞു.
ഇന്ന് വൈകിട്ട് ഏഴുമണിക്ക് ബെംഗളുരുവിൽ കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) യോഗം വിളിച്ചിട്ടുണ്ട്
What's Your Reaction?