ഇന്നലെ കോൺഗ്രസിൽ നിന്ന് രാജി; ഇന്ന് ബിജെപിയിൽ; പുതിയ രാഷ്ട്രീയ ജീവിതത്തിന് തുടക്കമെന്ന് മുൻമുഖ്യമന്ത്രി അശോക് ചവാൻ

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. കോൺഗ്രസിൽ നിന്നും രാജിവച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പുതിയ രാഷ്ട്രീയ ഇന്നിങ്സിന് അദ്ദേഹം തുടക്കമിട്ടത്. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ സ്വീകരിച്ചത്.
തിങ്കളാഴ്ചയാണ് അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടത്. നിയമസഭാ അംഗത്വവും രാജിവെച്ചിരുന്നു. ബിജെപി പ്രതിനിധിയായി അശോക് ചവാന്‍ നാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. പ്രധാനമന്ത്രി മോദിയാണ് തന്റെ പ്രചോദനമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ കരിയറിലെ പുതിയ യാത്രയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2008-2010 കാലയളവിലാണ് അശോക് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. ഈമാസം 27ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നതിനാണ് അശോക് ചവാനെ മുന്‍നിര്‍ത്തി ബിജെപിയുടെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അശോക് ചവാനോടൊപ്പമുള്ള കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വരുംദിവസങ്ങളില്‍ ബിജെപിയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ കോണ്‍ഗ്രസിന് ജയിക്കാവുന്ന ഏക സീറ്റുപോലും നഷ്ടപ്പെടാവുന്ന സാഹചര്യം സൃഷ്ടിച്ചേക്കും.
What's Your Reaction?






