അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു
5th International Women's Film Festival

അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണ ഉദ്‌ഘാടനം , നടൻജയസൂര്യക്ക് നല്‍കി നടിയും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ ജോളി ചിറയത്ത് നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ ഓഫീസ് നടി അന്ന ബെന്നും ഡെലിഗേറ്റ് സെല്‍ സംവിധായിക സ്റ്റെഫി സേവ്യറും ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഫെബ്രുവരി 10 മുതല്‍ 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. സവിത തിയേറ്റര്‍ പരിസരത്ത് ചലച്ചിത്രസംവിധായികയും കോസ്റ്റ്യൂം ഡിസൈനറും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ സ്റ്റെഫി സേവ്യര്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം ആദ്യ പാസ് നടന്‍ ജയസൂര്യക്ക് നല്‍കി നടിയും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ ജോളി ചിറയത്ത് നിര്‍വഹിച്ചു.
സവിത തിയേറ്റര്‍ പരിസരത്ത് വൈകീട്ട് നടന്ന ചടങ്ങില്‍ നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അന്ന ബെന്‍ ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
What's Your Reaction?






