പുസ്തകങ്ങള്‍
വായനക്കാരുമായി സംവദിക്കുന്നതും വായനക്കാരെ സ്വാധീനിക്കുന്നതുമാകണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്
. അങ്ങനെ അല്ലെങ്കില്
ഇക്കാലത്ത് മികച്ച കൃതികള്
പോലും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഗാനഗവേഷകന്
, സ്‌പോർട്ട്സ് ലേഖകന്
, പത്രപ്രവര്
ത്തകന്
എന്നീ നിലകളില്
ശ്രദ്ധേയനായ രവി മേനോന്
രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച അക്ഷര നക്ഷത്രങ്ങള്
എന്ന പുസ്തകത്തിന്റെ
പ്രകാശനം കൊച്ചിയില്
നിര്
വ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനത്താല്
കുട്ടികളില്
സങ്കരഭാഷയാണ് രൂപപ്പെടുന്നത്. അവരെ മാതൃഭാഷയിലേക്ക് അടുപ്പിക്കുന്നതിന് ഇത്തരത്തിലുളള കൃതികള്
സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള മീഡിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അക്കാദമി ചെയര്മാന് ആര്.എസ് ബാബു അധ്യക്ഷനായിരുന്നു. ഗായികയും സിനിമാതാരവുമായ രമ്യാനമ്പീശന് പുസ്തകം ഏറ്റുവാങ്ങി. അക്കാദമി സെക്രട്ടറി അനില്ഭാസ്‌കര്, ദി ഫോര്ത്ത് ന്യൂസ് മാനേജിംഗ് ഡയറക്ടര് റിക്‌സണ് എടത്തില്, ഗാനരചയിതാവ് ഷിബുചക്രവര്ത്തി, സിനിമാതാരം രഞ്ജിനി, മുതിര്ന്ന പത്രപ്രവര്ത്തകന് എ.എന് രവീന്ദ്രദാസ് , അക്കാദമി ജനറല് കൗണ്സില് മെമ്പറും ജീവന് ടിവി എം.ഡി യുമായ ബേബി മാത്യു , അസിസ്റ്റന്റ് സെക്രട്ടറി പി.കെ വേലായുധന് എന്നിവര് സംസാരിച്ചു.
പുസ്തകപ്രകാശനത്തോടുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തില് വിദ്യാര്ത്ഥികളായ സഞ്ജയ്, വൈശാഖ് എന്നിവര്ക്ക് ജസ്റ്റിസ് സമ്മാനങ്ങള് വിതരണം ചെയ്തു.