അടൽ സേതു: മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്; 21.8 കിലോമീറ്റർ നീളമുള്ള കടൽപാലം ഒരു വർഷം നൽകുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭം

Jan 12, 2024 - 18:53
 0
അടൽ സേതു: മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്; 21.8 കിലോമീറ്റർ നീളമുള്ള കടൽപാലം ഒരു വർഷം നൽകുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭം

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) യാഥാർത്ഥ്യമാകുന്നതോടെ മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള ഗതാഗതം ഇനി കൂടുതൽ എളുപ്പമാകും. 21.8 കിലോമീറ്റർ നീളമുള്ള കടൽപാലം ഒരു വർഷം നൽകുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭമാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഓർമയ്ക്കായി അടൽ സേതു എന്ന പേരിലും ഇത് അറിയപ്പെടും. കടൽപ്പാലം യാത്രക്കാർക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ഇതിനോടകം തന്നെ സജ്ജമായികഴിഞ്ഞു.

മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് കേവലം 20 മിനിറ്റ് കൊണ്ട് ആളുകൾക്ക് യാത്ര ചെയ്ത് എത്താൻ സാധിക്കും. ഇതിനായി രണ്ടു മണിക്കൂർ ആവശ്യമായിരുന്നു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. യാത്ര സമയം ഗണ്യമായി കുറയ്ക്കുന്നതുകൊണ്ട്, ഇതുവഴി ആളുകൾക്ക് പ്രതിവർക്ഷം 10 ബില്യൺ ലിറ്റർ ഇന്ധനം ലാഭിക്കാം എന്നാണ് വിലയിരുത്തൽ. യാത്രക്കാർ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.

പാലത്തിൽ ഫോർ വീലറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 ​​കിലോമീറ്ററായിരിക്കുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ ഓടുന്ന വാഹനങ്ങൾ എന്നിവ കടൽപ്പാലത്തിൽ അനുവദിക്കില്ലെന്നും അധികൃതർ അറിച്ചിട്ടുണ്ട്. കാറുകൾ, ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മിനി ബസുകൾ, ടു ആക്സിൽ ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗപരിധി ഉണ്ടായിരിക്കും എന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും നിർദ്ദേശമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow