Jawan | 'ജവാൻ' വാരിക്കൂട്ടിയ ഗംഭീര കളക്ഷൻ തുകയുമായി അണിയറപ്രവർത്തകർ
ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനായ ഇക്കൊല്ലത്തെ രണ്ടാമത് സിനിമയാണ് 'ജവാൻ'. മുൻപിറങ്ങിയ പത്താനും ബോക്സ് ഓഫീസിൽ നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വിജയമായിരുന്നു. ഇത്രയും ദിവസങ്ങൾ കൊണ്ട് 500 കോടിയും പിന്നിട്ട് 'ജവാൻ' നേടിയ കളക്ഷൻ തുക
പത്താം ദിവസം തികയുമ്പോൾ ലോകമെമ്പാടും നിന്നുമായി 797.50 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. ഞൊടിയിടയിൽ ചിത്രം വേൾഡ്വൈഡ് കളക്ഷനായി 850 കോടിയിലെത്തും എന്ന് പ്രവചനങ്ങൾ ആരംഭിച്ചു കഴിഞ്ഞു
സെപ്റ്റംബർ 17ന് മാത്രമായി ഇന്ത്യയിൽ നിന്നും 'ജവാൻ' ബോക്സ് ഓഫീസിൽ നേടിയത് 36 കോടി രൂപയാണ്. ആയിരം കോടി തികയ്ക്കാൻ ഇനി അധികം കാലതാമസമില്ല. തമിഴ് ചലച്ചിത്ര സംവിധായകൻ ആറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ
ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്തു. റിലീസ് ദിവസം മാത്രം ചിത്രം 45.32 ശതമാനം ഒക്കുപൻസി നേടിയിരുന്നു. നയൻതാര, വിജയ് സേതുപതി എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത സിനിമയിൽ ദീപിക പദുകോൺ പ്രത്യേക വേഷം ചെയ്തിരുന്നു
സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും അതിഥി വേഷത്തിൽ സഞ്ജയ് ദത്തും 'ജവാന്റെ' ഭാഗമാണ്
സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും അതിഥി വേഷത്തിൽ സഞ്ജയ് ദത്തും 'ജവാന്റെ' ഭാഗമാണ്
പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം നൽകി, ബോളിവുഡിൽ സോളോ കമ്പോസറായാണ് അരങ്ങേറ്റം കുറിച്ചത്
What's Your Reaction?