മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. നരഹത്യാക്കുറ്റം ചുമത്താനുളള വസ്തുതകൾ കേസിൽ ഇല്ലെന്നാണ് അപ്പീലിൽ പറയുന്നത്.
അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ല.സാധാരണ മോട്ടോർ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണിതെന്നും ശ്രീറാം വാദിക്കുന്നു. തനിക്കെതിരെയുള്ള കേസിന് പിന്നിൽ വലിയ മാധ്യമ സമ്മർദ്ദമുണ്ടെന്നും തെളിവുകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്താമെന്ന് ഹൈക്കോടതി വിധിയെന്നും അപ്പീലിൽ പറയുന്നു.
What's Your Reaction?