ലയണൽ മെസി പി.എസ്.ജി വിടുന്നു ? സൗദി ക്ലബുമായി കരാര്‍ ഒപ്പിട്ടെന്ന് റിപ്പോർട്ട്
അർജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസ താരം ലയണൽ മെസി സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്. അല്‍-ഹിലാല്‍ എന്ന ക്ലബ്ബുമായാണ് മെസി കരാര്‍ ഒപ്പിട്ടതെന്നാണ് വിവരം. വാർത്താമാധ്യമമായ എഎഫ്പിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സൗദി സന്ദർശനത്തിന് പിന്നാലെ മെസിയെ രണ്ടാഴ്ചത്തേക്ക് പിഎസ്ജി സസ്പൻഡ് ചെയ്തിരുന്നു. ഈ സന്ദർശനം എന്തിനാണെന്ന് വ്യക്തതയില്ലെങ്കിലും സൗദി ക്ലബുമായി കരാറൊപ്പിടാനുള്ള നീക്കമായിരുന്നു ഇതെന്നാണ് എഎഫ്പി പറയുന്നത്. വരുന്ന സീസണിൽ മെസി സൗദിയിൽ കളിക്കുമെന്നാണ് റിപ്പോർട്ട്. വമ്പൻ കരാറാണ് ഇതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ജനുവരിയിൽ സൗദി പ്രോ ലീഗ് ക്ലബ് അൽ നാസറുമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡൊ കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് മെസിയും സൗദി ലീഗിലേക്ക് എത്തുന്നത്.
What's Your Reaction?