ഗൂഗിൾ പിക്സൽ ഫോൾഡ് ഫോൺ മെയ് 10 പുറത്തിറക്കും; വില ഒരു ലക്ഷം രൂപയിലേറെ
The first foldable phone engineered by Google.
കാത്തിരിപ്പിനൊടുവിൽ ഗൂഗിളിന്‍റെ മടക്കാനാകുന്ന പിക്സൽ ഫോൾഡ് ഫോൺ വിപണിയിലേക്ക്. മെയ് 10നാണ് പിക്സൽ ഫോൾഡ് പുറത്തിറക്കുന്നത്. ഈ ഫോണിന് വില ഒരു ലക്ഷം രൂപയിലേറെ ആയിരിക്കും. ഫോൾഡബിൾ ഫോൺ വിപണിയിൽ മുൻനിരക്കാരായ സാംസങ് ഗ്യാലക്സി ഇസഡ് ഫോൾഡ്4ന് വെല്ലുവിളിയുമായാണ് പിക്സൽ ഫോൾഡിന്‍റെ വരവ്.
ഫോൺ പുറത്തിറക്കുന്നതിന് മുന്നോടിയായി പിക്സൽ ഫോൾഡിന്‍റെ ടീസർ കമ്പനി പുറത്തുവിട്ടു
ഒരു പുസ്തകം പോലെ തുറക്കാവുന്ന ഫോൾഡബിൾ ഫോണായിരിക്കും ഇത്. പിക്‌സല്‍ 7 പ്രോയ്ക്ക് സമാനമായ ഹൊറിസോണ്ടല്‍ ക്യാമറയാണ് പിക്‌സല്‍ ഫോള്‍ഡിന്. മൂന്ന് ക്യാമറകളുണ്ട്. ഇത് വൈഡ്, അള്‍ട്രാ വൈഡ്, ടെലിഫോട്ടോ ക്യാമറകളായിരിക്കും.
പിക്സൽ ഫോൾഡ് ഫോണിന് ഏകദേശം ഒരു ലക്ഷത്തിലേറെ രൂപ വിലയാകുമെന്നാണ് സൂചന. 5.8 ഇഞ്ച് കവർ ഡിസ്പ്ലേ, 7.69 ഇഞ്ച് ഇന്നർ ഡിസ്പ്ലേയും ട്രിപ്പിൾ റിയർ ക്യാമറയുമുണ്ടാകും. ഗൂഗിളിന്‍റെ തന്നെ ടെൻസർ ജി2 പ്രോസസർ, ആൻഡ്രോയ്ഡ് 13 ഓപ്പറേറ്റിങ് സിസ്റ്റം, 20W ചാർജറിനൊപ്പം 4500 എംഎഎച്ച് ബാറ്ററിയുമുണ്ടാകും.
#GoogleIO, #PixelFold
What's Your Reaction?