സർഫറാസ് ഖാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി സുനിൽ ഗവാസ്കർ
രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മുംബൈ ക്രിക്കറ്റ് താരം സർഫറാസ് ഖാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മെലിഞ്ഞ ആളുകളെ മാത്രമേ സെലക്ടർമാർക്ക് ആവശ്യമുള്ളുവെങ്കിൽ, അവർ ക്രിക്കറ്റ് കളിക്കാൻ മോഡലുകളെ തിരഞ്ഞെടുക്കണമെന്നും ഗവാസ്കർ വിമർശിച്ചു. സെഞ്ച്വറി നേടിയ ശേഷവും സർഫറാസ് കളിക്കുന്നുണ്ടെന്നും ക്രിക്കറ്റ് കളിക്കാനുള്ള ശാരീരിക ക്ഷമത അദ്ദേഹത്തിനുണ്ടെന്നും ഗവാസ്കർ വാദിച്ചു.

നിങ്ങൾക്ക് വടിവൊത്ത ശരീരമുള്ളവരെയും മെലിഞ്ഞവരെയും മാത്രം മതിയെങ്കിൽ കുറച്ചു മോഡലുകളെ തിരഞ്ഞെടുത്താൽ മതി. എന്നിട്ട് ബാറ്റും പന്തും അവരുടെ കൈകളിൽ കൊടുത്ത് അവരോട് കളിക്കാൻ ആവശ്യപ്പെടാം. കളിക്കാരുടെ വലുപ്പം നോക്കിയല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്, അവരുടെ സ്കോറും വിക്കറ്റും മാത്രം നോക്കിയാൽ മതിയെന്ന് ഗവാസ്കർ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഉൾപ്പെടുത്താതെ വന്നതോടെ താൻ കരഞ്ഞുപോയതായി സർഫറാസ് ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ടീം പ്രഖ്യാപിച്ച ദിവസം മുഴുവൻ താന്‍ ദുഃഖത്തിലായിരുന്നു. ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്ക് പോകുമ്പോൾ തനിക്ക് വളരെ ഒറ്റപ്പെടൽ അനുഭവപ്പെട്ടുവെന്നും സർഫറാസ് വ്യക്തമാക്കി.
What's Your Reaction?