മുഖ്യമന്ത്രിയുടെ അമിത സുരക്ഷ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പൊലീസ്
തിരുവനന്തപുരം : വിമർശനം തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അമിത സുരക്ഷയിൽ ഉറച്ചുനിൽക്കാൻ പൊലീസ്. മരുന്ന് വാങ്ങാൻ പോയ യുവാവിനെ തടഞ്ഞ് നിർത്തിയതും കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെ അപമാനിച്ചതും അടക്കമുള്ള ആരോപണങ്ങൾ അവഗണിക്കാനും തീരുമാനമായി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചത്. നാട്ടുകാരുടെ വഴി തടഞ്ഞ് സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രിയും എതിർപ്പ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്പെഷ്യൽ ഓഫീസറായി കൊൽക്കത്തയിലെത്തിയ എ.ഡി.ജി.പി എച്ച് വെങ്കിടേഷ് മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് പശ്ചിമ ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. കർഷക തൊഴിലാളി യൂണിയന്‍റെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കൊൽക്കത്തയിൽ എത്തിയത്.

What's Your Reaction?