ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്
ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുപ്പത്തിലധികം പേർക്ക് പരിക്കേറ്റു. 211 യാത്രക്കാരും 18 ജീവനക്കാരുമായി സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ എയർലൈൻസിൻ്റെ ബോയിംഗ് 777-300ER വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. തുടർന്ന് വിമാനം ബാങ്കോക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി.
ലണ്ടനിൽ നിന്ന് പറന്നുയർന്ന വിമാനം ഏകദേശം 11 മണിക്കൂർ പറന്നതിന് ശേഷം, ആൻഡമാൻ കടലിലൂടെ സഞ്ചരിച്ച് തായ്‌ലൻഡിനടുത്തെത്തിയപ്പോൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ വിമാനം ഏകദേശം 37,000 അടി ഉയരത്തിൽ നിന്ന് 31,000 അടിയിലേക്ക് കുത്തനെ താഴ്ന്നു. വിമാനത്തിൽ വലിയ കുലുക്കമുണ്ടായി. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നവർ വിമാനത്തിലെ കുലുക്കത്തിന്റെ ആഘാതത്തിൽ ഓവർഹെഡ് ക്യാബിനുകളിൽ ഇടിച്ചു. ഉടൻ തന്നെ സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്ന എല്ലാവരെയും ഉടൻ സീലിംഗിലേക്ക് ഇറക്കി. എന്നാൽ ഏത് സമയത്താണ് വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകളും മരണവും സംഭവിച്ചതെന്ന് വ്യക്തതയില്ല.
അതേസമയം വിമാനത്തിലെ എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും സാധ്യമായ എല്ലാ സഹായവും നൽകുക എന്നതാണ് ഞങ്ങളുടെ മുൻഗണനയെന്ന് എയർലൈൻസ് അധികൃതർ പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകാൻ തായ്‌ലൻഡിലെ പ്രാദേശിക അധികാരികളുമായി തങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
What's Your Reaction?