മുല്ലപ്പെരിയാറിലെ ജലനിരപ്പ് വിലയിരുത്തി മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ട്; മുഖ്യമന്ത്രി പിണറായി വിജയന്‍

മുല്ലപ്പെരിയാറിലെ ജലനിരപ്പ് (Mullapperiyar Dam) കൃത്യമായി വിലയിരുത്തി മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan). നിയമസഭയില്‍ (Kerala Assembly) മുന്‍മന്ത്രി ടിപി രാമകൃഷ്ണന്റെ (TP Ramakrishnan) ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Nov 3, 2021 - 20:15
 0
മുല്ലപ്പെരിയാറിലെ ജലനിരപ്പ് വിലയിരുത്തി മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ട്; മുഖ്യമന്ത്രി പിണറായി വിജയന്‍

മുല്ലപ്പെരിയാറിലെ ജലനിരപ്പ്   കൃത്യമായി വിലയിരുത്തി മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   നിയമസഭയില്‍   മുന്‍മന്ത്രി ടിപി രാമകൃഷ്ണന്റെ  ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം തമിഴ്‌നാട്ടിലെ ജലസേചന മന്ത്രി ദുരൈ മുരുകന്‍ അണക്കെട്ട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. ഒക്ടോബര്‍ 24 ന് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയിച്ചിരുന്നുവെന്നും മുല്ലപെരിയാറില്‍ ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്നും  തമിഴ്‌നാട് മഖ്യമന്ത്രി മറുപടി കത്തില്‍ എംകെ സ്റ്റാലില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതോടെ അണക്കെട്ടില്‍ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകള്‍ 60 സെ.മീ വീതം ഉയര്‍ത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

138.95 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. മൂന്ന് സ്പിൽ വേ ഷട്ടറുകളിൽ നിന്ന് 60 സെന്റി മീറ്റർ വെള്ളമാണ് പെരിയാറിലേയ്ക് ഒഴുക്കുന്നത്.

ഇന്നലെ വൈകുന്നേരം ജലനിരപ്പ് 138.10 അടിയിലേയ്ക് താഴ്ന്നിരുന്നു. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രാത്രിയിൽ കനത്ത മഴ ആണ് പെയ്തത്. 5082. 54 ഘന അടി വെള്ളമാണ് ഓരോ സെക്കന്റിലും അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ ഡാമിന്റെ അഞ്ച് ഷട്ടറുകൾ അടച്ചത്. 70 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്ന 1,5,6 ഷട്ടറുകൾ രാവിലേയും വൈകിട്ടോടെ നാലാമത്തെ ഷട്ടറും അടച്ചിരുന്നു.

അതേസമയം, കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow