കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും (Farm Laws) റദ്ദാക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) സുപ്രധാന പ്രഖ്യാപനം. ഈ മാസം അവസാനത്തോടെ നിയമം പൂർണമായും ഇല്ലാതെ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

Nov 19, 2021 - 20:15
 0
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും (Farm Laws)  റദ്ദാക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) സുപ്രധാന പ്രഖ്യാപനം. ഈ മാസം അവസാനത്തോടെ നിയമം പൂർണമായും ഇല്ലാതെ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു. ഗുരുനാനാക്ക് ജയന്തി അശംസകളും പ്രധാനമന്ത്രി നേര്‍ന്നു.

കർഷകരുടെ നഷ്ടങ്ങൾ ഇപ്പോൾ വേഗത്തിൽ ഉന്നയിക്കാൻ സാധിക്കുന്നു. പ്രാദേശിക ചന്തകൾ ശക്തിപ്പെടുത്തി താങ്ങുവില നൽകുന്നു. കർഷകരിലേറെയും രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ളവരും ദരിദ്രരുമാണ്. പെൻഷൻ പദ്ധതികൾ കർഷകർക്ക് സഹായകമാണ്. കർഷകർക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം 5 തവണ ഉയർത്തി. ഒന്നര വർഷത്തിനു ശേഷം കർതാപൂർ ഇടനാഴി തുറന്നു. താങ്ങുവില (എംഎസ്പി) വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു. മൊത്തവ്യാപാര വിപണി ഇടപാടുകൾ ഓൺലൈൻ ആക്കി. - പ്രധാനമന്ത്രി പറഞ്ഞു.

ചെറുകിട കർഷകരെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവന്നു. കർഷകർക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഈ സർക്കാരിന്റെ നേട്ടമാണ്. മൈക്രോ ഇറിഗേഷൻ ഫണ്ടിലേക്കുള്ള വിഹിതം ഇപ്പോൾ 10,000 കോടി രൂപയാണ്. മത്സ്യബന്ധനത്തിലും മൃഗസംരക്ഷണത്തിലും ഏർപ്പെട്ടിരിക്കുന്നവരെ ആനുകൂല്യ പദ്ധതികൾക്ക് കീഴിൽ കൊണ്ടുവന്നുവെന്നും കർഷകരുടെ ഉന്നമനത്തിനായി ഇനിയും പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow