ക്രിപ്റ്റോകറന്‍സി വിനിമയങ്ങൾക്ക് 30% നികുതി പ്രഖ്യാപിച്ച് ബജറ്റ്; ക്രിപ്റ്റോ ആദായനികുതിയുടെ വിശദാംശങ്ങൾ

2022ലെ കേന്ദ്ര ബജറ്റ് (Budget 2022) രാജ്യത്തെ ഡിജിറ്റല്‍ കറന്‍സി (Digital Currency) ഇടപാടുകള്‍ക്ക് എങ്ങനെ നികുതി (Tax) ചുമത്തും എന്നതിനെ സംബന്ധിച്ച് വ്യക്തത നൽകുന്നതാണ്.

Feb 1, 2022 - 19:54
 0

2022ലെ കേന്ദ്ര ബജറ്റ് (Budget 2022) രാജ്യത്തെ ഡിജിറ്റല്‍ കറന്‍സി (Digital Currency) ഇടപാടുകള്‍ക്ക് എങ്ങനെ നികുതി (Tax) ചുമത്തും എന്നതിനെ സംബന്ധിച്ച് വ്യക്തത നൽകുന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രിപ്റ്റോകറന്‍സികള്‍ക്ക് (Cryptocurrency) ഇന്ത്യയില്‍ വളരെയധികം പ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. 10 കോടിയിലധികം ക്രിപ്റ്റോകറന്‍സി നിക്ഷേപകരുള്ള ഇന്ത്യ ഡിജിറ്റല്‍ ടോക്കണുകളുടെ (Digital Tokens) ഏറ്റവും വലിയ വിപണിയാണ്. വെര്‍ച്വല്‍ കറന്‍സി നിക്ഷേപങ്ങള്‍ക്ക് നികുതി ചട്ടക്കൂട് അവതരിപ്പിക്കണമെന്നത് നിക്ഷേപകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്കായി പുതിയ നികുതി ചട്ടക്കൂട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.

ഏതെങ്കിലും വെര്‍ച്വല്‍ അല്ലെങ്കില്‍ ക്രിപ്റ്റോകറന്‍സി അസറ്റിന്റെ കൈമാറ്റത്തിന് 30 ശതമാനം നികുതി ചുമത്തുമെന്ന് 2022ലെ കേന്ദ്ര ബജറ്റ് വ്യക്തമാക്കുന്നു. ഏറ്റെടുക്കല്‍ ചെലവ് ഒഴികെയുള്ള കിഴിവ് അനുവദിക്കില്ലെന്നും ഇടപാടിലെ നഷ്ടം മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും 2022ലെ ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി.  

കൂടാതെ ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം നിരക്കില്‍, ക്രിപ്റ്റോ അസറ്റുകള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള പേയ്മെന്റുകളില്‍ ടിഡിഎസ് ചുമത്തും. ക്രിപ്റ്റോ ആസ്തിയുടെ സമ്മാനങ്ങള്‍ക്ക് സ്വീകര്‍ത്താവില്‍ നിന്ന് നികുതി ചുമത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ''ക്രിപ്‌റ്റോ ട്രാന്‍സ്ഫറുകളില്‍ ടിഡിഎസ് അവതരിപ്പിക്കുന്നത് ക്രിപ്‌റ്റോ ഇടപാടുകള്‍ നന്നായി നിരീക്ഷിക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കും''.

What's Your Reaction?

like

dislike

love

funny

angry

sad

wow