ചികിത്സ ഉറപ്പാക്കിയില്ല; കിളികൊല്ലൂർ പൊലീസ് മർദനത്തിൽ കേസ് പരി​ഗണിച്ച മജിസ്ട്രേറ്റിനെതിരെ പരാതി

കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്നും പൊലീസ് ആവശ്യപ്പെട്ടപ്രകാരം മജിസ്ട്രേറ്റ് ഇരകളെ റിമാന്‍ഡ് ചെയ്തെന്നുമാണ് ആക്ഷേപം

Oct 26, 2022 - 09:20
 0
ചികിത്സ ഉറപ്പാക്കിയില്ല; കിളികൊല്ലൂർ പൊലീസ് മർദനത്തിൽ കേസ് പരി​ഗണിച്ച മജിസ്ട്രേറ്റിനെതിരെ പരാതി

കൊല്ലം കിളിരകൊല്ലൂരിൽ സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തിൽ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയും പരാതി. പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്നും പൊലീസ് ആവശ്യപ്പെട്ടപ്രകാരം മജിസ്ട്രേറ്റ് ഇരകളെ റിമാന്‍ഡ് ചെയ്തെന്നുമാണ് ആക്ഷേപം.

മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പൂർവ്വസൈനിക സേവാ പരിഷത്താണ് പരാതി നൽകിയത്. കസ്റ്റഡിയിൽ മർദനമേറ്റെന്ന് മനസ്സിലാക്കിയിട്ടും ചികിത്സ ഉറപ്പക്കാതെ ഇരകളെ റിമാൻഡ് ചെയ്ത മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്നാണ് പാരാതിയിലെ ആവശ്യം. സൈനികനും സഹോദരനും മര്‍ദ്ദന വിവരം മജിസ്ട്രേറ്റിനോട് പറഞ്ഞെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍‍ദ്ദിച്ചത്. ഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

സംഭവത്തിൽ നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ നാല് പോലീസുകാരെയും നേരത്തെ സ്ഥലംമാറ്റിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow