നെഗറ്റീവ് എനര്‍ജി മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത് 32 ലക്ഷം തട്ടിയെടുത്തു; സ്വയം പ്രഖ്യാപിത 'ആള്‍ദൈവം' പിടിയില്‍

നെഗറ്റീവ് എനര്‍ജി മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കുടുംബത്തില്‍ നിന്നും 32 ലക്ഷം തട്ടിയെടുത്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. താനെയിലാണ് സംഭവം.

Jan 24, 2022 - 17:12
 0

നെഗറ്റീവ് എനര്‍ജി മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കുടുംബത്തില്‍ നിന്നും 32 ലക്ഷം തട്ടിയെടുത്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. താനെയിലാണ് സംഭവം.

കേസില്‍ 28 വയസുള്ള പവന്‍ പാട്ടീല്‍ ആണ് പോലീസിന്റെ പിടിയിലായത്. ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ പൂജകളുടെ പേരിലാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് കുടുംബം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രിയങ്ക റാണെയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കുടുംബത്തെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. പ്രിയങ്ക റാണെയുടെ അമ്മ മുന്‍ സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥയായിരുന്നു. അച്ഛന്റെ കാന്‍സര്‍ ഭേദമാക്കി തരാമെന്നും ഭര്‍ത്താവിന് ഉടന്‍ തന്നെ ജോലി ലഭിക്കുമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഭര്‍ത്താവിന് ജോലി കിട്ടിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അച്ഛന്‍ മരിച്ചതായി പരാതിയില്‍ പറയുന്നു.

ചിലര്‍ കുടുംബത്തിനെതിരെ ആഭിചാരം ചെയ്തത് കൊണ്ടാണ് കുടുംബ പ്രശ്നങ്ങള്‍ എന്നും ഇതുപരിഹരിക്കാന്‍ ബാധ ഒഴിപ്പിച്ചു തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ബാധ ഒഴിപ്പിക്കാനായി ചില പൂജകള്‍ ചെയ്യണമെന്നും ഇതിനായി പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. വിവിധ പൂജകളുടെ പേരില്‍ 32 ലക്ഷം രൂപ യുവാവ് തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow