നാട്ടിലേക്ക് പണം അയയ്ക്കുന്നവർക്ക് ഗുണകരമായി വിനിമയ നിരക്ക്

പുതുവർഷത്തിലും ഏറ്റക്കുറച്ചിലുമായി കറൻസി വിനിമയ നിരക്ക്. ഇന്ത്യൻ രൂപയുമായുള്ള ഖത്തരി റിയാലിന്റെ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്

Jan 4, 2020 - 13:00
 0
നാട്ടിലേക്ക് പണം അയയ്ക്കുന്നവർക്ക് ഗുണകരമായി വിനിമയ നിരക്ക്

പുതുവർഷത്തിലും ഏറ്റക്കുറച്ചിലുമായി കറൻസി വിനിമയ നിരക്ക്. ഇന്ത്യൻ രൂപയുമായുള്ള ഖത്തരി റിയാലിന്റെ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. ഇന്നലെ വിപണി അവസാനിച്ചപ്പോൾ . കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 19.30 നും 19.42 നും ഇടയിലായിരുന്നു . ശമ്പളം ലഭിക്കുന്ന സമയമായതിനാൽ നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നിരക്കിലെ വർധന ഗുണകരമാണ്.

 യൂറോ, ഡോളർ തുടങ്ങിയ മറ്റ് വിദേശ കറൻസികളുടെ വിനിമയ നിരക്കിൽ സ്ഥിരത തുടരുന്നുണ്ട്. ഡോളറുമായുള്ള ഖത്തരി റിയാലിന്റെ വിനിമയ നിരക്ക് 3 റിയാൽ 64 ദിർഹമാക്കി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. 2019 അവസാനിച്ചപ്പോൾ ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് ഒരു റിയാലിന് 19 രൂപ 45 പൈസ എന്ന നിരക്കിലായിരുന്നു. കഴിഞ്ഞ വർഷവും ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ച് ഏറെ ഗുണകരമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് ആദ്യ വാരത്തോടെയാണ് 18 ൽ നിന്ന് വിനിമയ നിരക്ക് 19 ലേക്ക് എത്തിയത്. ഇടയ്ക്ക് 19 രൂപ 60 പൈസ വരെ വിനിമയ നിരക്ക് എത്തിയിരുന്നു.

കറൻസിയുടെ ഏറ്റക്കുറച്ചിലുകൾ കഴിഞ്ഞ വർഷം ഏറ്റവും നേട്ടമുണ്ടാക്കിയത്, പാക്കിസ്ഥാൻ കഴിഞ്ഞാൽ ഇന്ത്യ, നേപ്പാൾ പ്രവാസികൾക്കായിരുന്നു . കഴിഞ്ഞ വർഷം ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ 2.4 ശതമാനത്തോളമാണ് വർധനയുണ്ടായത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സമ്മർദങ്ങളാണ് ആഗോള തലത്തിലുള്ള കറൻസി അസ്ഥിരതയുടെ പ്രധാന കാരണങ്ങളിലൊന്നായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് ഇന്ത്യൻ രൂപയുടെ ഖത്തരി റിയാലുമായുള്ള വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. ഡോളറിന്റെ മൂല്യം ഉയരുന്നത് ഇന്ത്യൻ രൂപയുടെ ഇടിവിന് കാരണമാകുമെങ്കിലും നാട്ടിലേക്ക് അയക്കുന്ന പണത്തിൽ നിന്ന് അൽപമെങ്കിലും മിച്ചം പിടിക്കാൻ കഴിയുന്നുവെന്നതിനാൽ പ്രവാസികൾക്ക് അനുഗ്രഹമാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow