കോട്ടയത്ത് 'കുട്ടി' ഡ്രൈവര്‍മാര്‍ പെരുകുന്നു; കുടുങ്ങാന്‍ പോകുന്നത് മാതാപിതാക്കളെന്ന് പോലീസ്, പരിശോധന ശക്തം

കറുകച്ചാലില്‍ പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുടുംബനാഥനായ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ജില്ലയിലെ 'കുട്ടി' ഡ്രൈവര്‍മാരെ കൈയ്യോടെ പിടികൂടാന്‍ ഒരുങ്ങി പോലീസ്.

കറുകച്ചാലില്‍ പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുടുംബനാഥനായ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ജില്ലയിലെ 'കുട്ടി' ഡ്രൈവര്‍മാരെ കൈയ്യോടെ പിടികൂടാന്‍ ഒരുങ്ങി പോലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്‍റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കി. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നേരെ നിയമനടപടികള്‍ സ്വീകരിക്കും.


കഴിഞ്ഞ ദിവസം ലൈസന്‍സില്ലാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിയെ  ട്രാഫിക് എൻഫോഴ്സ്മെന്റ് പിടികൂടിയിരുന്നു.  വൈദ്യ പരിശോധന നടത്തി കേസെടുത്തു. കറുകച്ചാലിലെ  അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചതോടെ വിദ്യാർഥിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തിരുന്നു.