കൊച്ചി ടാറ്റു ലൈംഗിക പീഡന കേസ്: പരാതിയുമായി വിദേശവനിതയും
ടാറ്റു ലൈംഗിക പീഡന കേസിൽ പരാതിയുമായി വിദേശവനിതയും. ഇടപ്പള്ളിയിലെ ഇൻക് ഫെക്ടഡ് സ്റ്റുഡിയോവിൽ വെച്ച് ടാറ്റു ചെയ്യവേ സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്ന് കൊച്ചിയിലെ കോളേജിൽ വിദ്യാർഥിനിയായിരുന്ന യുവതിയാണ് കൊച്ചി കമീഷണർക്ക് പരാതി നൽകിയത്. അതേസമയം, കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനത്തിൽ പ്രതിക്കെതിരെ കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തി.
ടാറ്റു ലൈംഗിക പീഡന കേസിൽ പരാതിയുമായി വിദേശവനിതയും. ഇടപ്പള്ളിയിലെ ഇൻക് ഫെക്ടഡ് സ്റ്റുഡിയോവിൽ വെച്ച് ടാറ്റു ചെയ്യവേ സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്ന് കൊച്ചിയിലെ കോളേജിൽ വിദ്യാർഥിനിയായിരുന്ന യുവതിയാണ് കൊച്ചി കമീഷണർക്ക് പരാതി നൽകിയത്. അതേസമയം, കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനത്തിൽ പ്രതിക്കെതിരെ കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തി. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം, ചേരാനല്ലൂർ സ്റ്റേഷനുകളിലായാണ് പ്രതി പി.എസ് സുജീഷിനെതിരെ കേസെടുത്തിട്ടുള്ളത്.
പീഡനം നടന്ന ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. 15 ദിവസത്തിനു ശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം. ആറ് യുവതികളാണ് പ്രതിക്കെതിരെ മുമ്പ് പരാതി നൽകിയിരുന്നത്. ഇവരെല്ലാം ടാറ്റൂ ചെയ്യാനെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കേസിൽ 60 ദിവസത്തിനുള്ളിൽ ആറു കേസുകളിൽ ഒരെണ്ണത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് ആണ് പൊലീസ് ഉദ്ദേശിക്കുന്നത്. അതിനുമുൻപ് മുമ്പ് പരമാവധി തെളിവ് ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
What's Your Reaction?






