മുന്‍ എംപിമാർ മറ്റ് പദവികളിലിരുന്ന് പെന്‍ഷന്‍ വാങ്ങുന്നതിന് വിലക്ക്

മറ്റ് പൊതു പദവികള്‍ വഹിക്കുന്നില്ലെന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും പെന്‍ഷന് അപേക്ഷിക്കുമ്പോള്‍ മുന്‍ എംപിമാര്‍ സത്യവാങ്മൂലം എഴുതി നല്‍കണം.

May 29, 2022 - 17:29
 0
മുന്‍ എംപിമാർ മറ്റ് പദവികളിലിരുന്ന് പെന്‍ഷന്‍ വാങ്ങുന്നതിന് വിലക്ക്

മുന്‍ എംപിമാര്‍ക്ക് പെന്‍ഷന്‍ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. മുന്‍ എംപിമാര്‍ ഒന്നിലധികം പെന്‍ഷന്‍ വാങ്ങാമെന്ന വ്യവസ്ഥ ഇല്ലതായി. ഒരു ദിവസം എംപിയായി ഇരുന്നാലും 25000 രൂപ പെൻഷൻ വാങ്ങാൻ കഴിയുമായിരുന്നു. മറ്റു ജനപ്രതിനിധികളുടെ പദവിയോ, സര്‍ക്കാര്‍ പദവികള്‍ വഹിച്ച് അതിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി ഒപ്പം എംപി പെന്‍ഷനും വാങ്ങാന്‍ ഇനി കഴിയില്ല.

എംപിമാരുടെ ശമ്പളം, അലവന്‍സ് കാര്യങ്ങള്‍ക്കുള്ള പര്‍ലമെന്ററി സംയുക്ത സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ചട്ടം വിജ്ഞാപനം ചെയ്തത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭാ, ലോക്സഭാ അംഗങ്ങള്‍, നിയമസഭാ അംഗങ്ങള്‍ എന്നിവര്‍ക്കും മുന്‍ എംപിയെന്ന നിലയിലുള്ള പെന്‍ഷന്‍ ലഭിക്കില്ലെന്ന പഴയ വ്യവസ്ഥ പുതിയ ചട്ടത്തിലും മാറ്റിമില്ലാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റ് പൊതു പദവികള്‍ വഹിക്കുന്നില്ലെന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും പെന്‍ഷന് അപേക്ഷിക്കുമ്പോള്‍ മുന്‍ എംപിമാര്‍ സത്യവാങ്മൂലം എഴുതി നല്‍കണം. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലോ കോര്‍പ്പറേഷനുകളിലോ തദ്ദേശസ്ഥാപനങ്ങളിലോ പദവിയിലിരുന്ന ശമ്പളം പറ്റുന്ന മുന്‍ എംപിമാര്‍ക്കും അവിടങ്ങളില്‍ സേവനമനുഷ്ഠിച്ചശേഷം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും മുന്‍ എംപിയെ നിലയിലുള്ള പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷന്‍ പരിഷ്‌കരണത്തിന് മുന്‍എംപിമാര്‍ അപേക്ഷ നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം ഒപ്പിട്ടു നല്‍കണം.

Also read-Thrikkakara Bypoll | തെരഞ്ഞെടുപ്പ് ആവേശം; തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം

ഉദാഹരണത്തിന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ പരാജയപ്പെട്ട മുൻ എംപി എ സമ്പത്തിനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ നിയമിച്ചിരുന്നു. പിന്നീട് രണ്ടാം പിണറായി സര്‍ക്കാരിൽ മന്ത്രി കെ രാധാകൃഷ്ണന്റ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. എംപി പെൻഷൻ വാങ്ങുന്നവർക്ക് ഇത്തരം നിയമനങ്ങൾ പാടില്ല.

മുന്‍ എംപിയ്ക്ക് 25,000 രൂപയാണ് പെന്‍ഷനായി ലഭിക്കുന്നത്. ഒരു ദിവസം എംപിയായി ഇരുന്നാലും ഈ പെന്‍ഷന്‍ ലഭിക്കും. അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും സഭയിലെത്തിയാല്‍ തുടര്‍ന്നുള്ള ഓരോ വര്‍ഷവും 2,000 രൂപയാണ് പെന്‍ഷനായി ലഭിക്കുക. റീത്ത ബഹുഗുണയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സമിതിയാണ് പെന്‍ഷന്‍ചട്ട ഭേദഗതിയ്ക്ക് ശുപാര്‍ശ ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow