Thrikkakara Bypoll | തെരഞ്ഞെടുപ്പ് ആവേശം ടോപ് ഗിയറില്‍; തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം
തൃക്കാക്കരയില്‍(Thrikkakara) ഇന്ന് കൊട്ടിക്കലാശം. സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും. ഒരു മാസത്തോളം നീണ്ട പ്രചാരണ പരിപാടികളാണ് ഇന്ന് അവസാനിക്കുന്ന്ത്.
തൃക്കാക്കരയില്‍(Thrikkakara) ഇന്ന് കൊട്ടിക്കലാശം. സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും. ഒരു മാസത്തോളം നീണ്ട പ്രചാരണ പരിപാടികളാണ് ഇന്ന് അവസാനിക്കുന്ന്ത്. പരസ്യ പ്രചാരണ സമയം തീരും മുമ്പ് വോട്ടര്‍മാരില്‍ ആവേശം നിറയ്ക്കാനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. ഉപതെരഞ്ഞെടുപ്പില്‍ 19 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.
തൃക്കാക്കര എം എല്‍ എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കില്‍ കൂടി ഈ ഉപതെരഞ്ഞെടുപ്പ് വിജയിച്ചാല്‍ നിയമസഭയില്‍ എല്‍ ഡി എഫിന് നൂറ് സീറ്റുകള്‍ തികയ്ക്കാനാകും. മേയ് 31നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. തൃക്കാക്കരയില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത.
What's Your Reaction?