ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

Apr 30, 2024 - 01:50
 0
ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

കര്‍ണാടക ബംഗളൂരുവില്‍ സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം ഉപഭോക്താവിന് നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി പിഴയിട്ടത്. പിഴ തുകയായ 5,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 187 രൂപയായിരുന്നു പരാതിക്കാരന്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിന്റെ വില

ഉപഭോക്താവ് നട്ടി ഡെത്ത് ബൈ ചോക്ലേറ്റ് എന്ന ഐസ്‌ക്രീമാണ് സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്തത്. 187 രൂപയാണ് ഇതിനായി ഉപഭോക്താവില്‍ നിന്ന് ഈടാക്കിയത്. എന്നാല്‍ ഐസ്‌ക്രീം ഡെലിവെറി ചെയ്യാതെ, ഉത്പന്നം നല്‍കിയതായി രേഖപ്പെടുത്തുകയും പണം ഈടാക്കുകയും ചെയ്തു. ഉപഭോക്താവ് പരാതി അറിയിച്ചില്ലെങ്കിലും സ്വിഗ്ഗി പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

ഇതേ തുടര്‍ന്നാണ് ഉപഭോക്താവ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഓര്‍ഡര്‍ ചെയ്ത ഉത്പന്നം നല്‍കില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നും കോടതി കണ്ടെത്തി. സ്വിഗ്ഗിയുടെ സേവനം അന്യായമാണെന്ന് വിലയിരുത്തിയ കോടതി 3000രൂപ നഷ്ടപരിഹാരവും 2000രൂപ കോടതി വ്യവഹാര ചെലവായി നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow